ലൈസന്‍സ് ഇല്ലാത്ത പരിശീലന സ്ഥാപനങ്ങള്‍ക്ക് നിരോധം
text_fieldsമസ്കത്ത്: ലൈസന്‍സ് ഇല്ലാത്ത വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം നിരോധം ഏര്‍പ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങളുടെ അക്കാദമിക പരിപാടികളില്‍ അംഗീകാരം ഉറപ്പാക്കാതെ പൊതുജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്.
ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍െറ തീരുമാനം. അംഗീകാരമില്ലാത്ത കോഴ്സുകള്‍ വേനല്‍കാലത്താണ് കൂടുതലായി ആരംഭിക്കുന്നത്. പരിചയമില്ലാത്ത അധ്യാപകരും നിലവാരമില്ലാത്ത പഠനോപകരണങ്ങളുമാണ് ഇത്തരം സ്ഥാപനങ്ങളിലുള്ളത്. അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിലവാരം ഉറപ്പാക്കിയശേഷമേ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാറുള്ളൂ.
ഭൂരിപക്ഷം സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ്. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ കീഴില്‍ കോഴ്സുകള്‍ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പലപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ ചേരുന്നവര്‍ക്ക് സമയവും പണവും നഷ്ടമാവുകയാണ് ചെയ്യുക. കുറഞ്ഞ ഫീസ് എന്ന വാഗ്ദാനത്തിലാണ് പലരും തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നത്.
അനധികൃത സ്ഥാപനങ്ങള്‍ക്കെതിരായ നിരീക്ഷണം ശക്തമാക്കുമെന്നും ഇവരുടെ വലയില്‍ കുടുങ്ങുന്നവര്‍ അറിയിക്കാന്‍ മടിക്കരുതെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
നിയമലംഘനത്തിന് പിടിയിലാകുന്നവര്‍ക്കെതിരെ പിഴയടക്കം ശിക്ഷ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.