ഒമാന്‍ എണ്ണവില ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍
text_fieldsമസ്കത്ത്: രാജ്യത്തിന്‍െറ സമ്പദ്ഘടനക്ക് വെല്ലുവിളി ഉയര്‍ത്തി ഒമാന്‍ എണ്ണവില ഇടിയുന്നു. ആറുവര്‍ഷത്തെ താഴ്ന്ന നിരക്കിലാണ് ഒമാന്‍ എണ്ണവില തിങ്കളാഴ്ച ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി ഡെലിവറിക്കുള്ള എണ്ണയുടെ വില തിങ്കളാഴ്ച 33.55 ഡോളറിലത്തെി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 1.63 ഡോളറാണ് കുറഞ്ഞത്. ജനുവരി ഡെലിവറിക്കുള്ള എണ്ണയുടെ വില 42.28 ഡോളറില്‍ സ്ഥിരത പ്രാപിച്ചതായും ഡി.എം.ഇ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഡെലിവറിക്കുള്ള എണ്ണയേക്കാള്‍ 3.75 ഡോളര്‍ അധികമാണിത്. എണ്ണ കയറ്റുമതി ഊര്‍ജിതമാക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകളാണ് ആഗോള ക്രൂഡോയില്‍ ഫ്യൂച്ചര്‍ വിപണികള്‍ക്ക് തിങ്കളാഴ്ച തിരിച്ചടിയായത്. ന്യൂയോര്‍ക് മാര്‍ക്കറ്റിലും ക്രൂഡോയില്‍ വില 35 ഡോളറിലും താഴെയത്തെി. ആഗോള സമ്പദ്ഘടനയിലെ പ്രതിസന്ധിയാണ് ക്രൂഡോയില്‍ വിപണിക്ക് നാളുകളായി തിരിച്ചടിയാകുന്നത്. ഒമാന്‍ എണ്ണവില 2009 ഫെബ്രുവരിയിലാണ് ഏറ്റവും താഴ്ന്ന നിരക്കായ 40.53 ഡോളറിലത്തെിയത്. തുടര്‍ന്ന്, വില ഉയരുകയായിരുന്നു. ക്രമമായി ഉയര്‍ന്ന വില 2011 ഫെബ്രുവരിയിലാണ് 100 ഡോളര്‍ കവിഞ്ഞത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതിനെ തുടര്‍ന്ന് എം.എസ്.എം 30 സൂചിക തിങ്കളാഴ്ച 11.3 പോയന്‍റ് കുറഞ്ഞു. ഞായറാഴ്ച 36 പോയന്‍റ് കുറഞ്ഞിരുന്നു. തിങ്കളാഴ്ച മൊത്തം വ്യാപാരം 34.62 ശതമാനം കുറഞ്ഞ് 10. 94 ലക്ഷം റിയാലില്‍ എത്തി. സ്ഥാപനങ്ങളുടെ വിപണി മൂല്യമാകട്ടെ 0.03 ശതമാനം കുറഞ്ഞ് 14.50 ശതകോടി റിയാലില്‍ എത്തി. വിദേശ നിക്ഷേപകര്‍ 4,01,000 ലക്ഷം റിയാലിന്‍െറ ഓഹരികള്‍ വാങ്ങിയപ്പോള്‍ 4,34,000 ലക്ഷം റിയാലിന്‍െറ ഓഹരികള്‍ വിറ്റഴിച്ചു. മൊത്തം വിദേശനിക്ഷേപം 3.06 ശതമാനം കുറഞ്ഞ് 33,000 റിയാലില്‍ എത്തി. വ്യാപാരം ചെയ്ത 37 ഓഹരികളില്‍ ഏഴെണ്ണത്തിന്‍െറ വില മാത്രമാണ് വര്‍ധിച്ചത്. 11 എണ്ണത്തിന്‍െറ വില കുറയുകയും 19 എണ്ണത്തിന്‍േറത് മാറ്റമില്ലാതെ തുടരുകയും ചെയ്തു. 1.41 ശതമാനം വില ഉയര്‍ന്ന ബാങ്ക് നിസ്വയാണ് തിങ്കളാഴ്ച ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. 7.69 ശതമാനം വില കുറഞ്ഞ ഗള്‍ഫ് ഇന്‍റര്‍നാഷനല്‍ ടെക്നിക്കല്‍ സര്‍വിസസ് നഷ്ടക്കണക്കില്‍ മുന്നിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.