Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിറങ്ങളൊഴിയാത്ത...

നിറങ്ങളൊഴിയാത്ത കാന്‍വാസുമായി എം.എം. സോമസുന്ദരന്‍ മടങ്ങുന്നു

text_fields
bookmark_border

സൂര്‍: ഒമാനിലെ തന്‍െറ 23 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടക്കയാത്രയുടെ തിരക്കിലാണ് എം.എം. സോമസുന്ദരന്‍. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് കോ സ്കൊളാസ്റ്റിക് വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ  2015ലെ മികച്ച അധ്യാപകനുള്ള ബഹുമതി കരസ്ഥമാക്കിക്കൊണ്ടാണ് സൂര്‍ ഇന്ത്യന്‍ സ്കൂളിലെ ചിത്രകലാധ്യാപകന്‍കൂടിയായ ഇദ്ദേഹം ഒമാനില്‍നിന്ന് വിടവാങ്ങുന്നത്. 
സലാലയില്‍, ‘അല്‍ ജിസര്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ്’ കമ്പനിയില്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ ആയി 1993ലാണ് സോമസുന്ദരന്‍ ആദ്യമായി ഒമാനിലത്തെുന്നത്. അന്നുമുതല്‍ ഛായാചിത്രങ്ങള്‍ വരച്ചുതുടങ്ങി. വരച്ചതില്‍ ഭൂരിഭാഗവും ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്‍േറതായിരുന്നു.  സലാല ചേംബര്‍ ഓഫ് കോമേഴ്സിലെ പ്രധാന ആകര്‍ഷണമാണ് എട്ടടി ഉയരത്തില്‍ ഇദ്ദേഹം വരച്ച സുല്‍ത്താന്‍െറ ഛായാചിത്രം. 
അവിടത്തെ മറ്റു പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന്‍െറ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ചിത്രകലാധ്യാപകനായി ഇദ്ദേഹം സൂറിലത്തെുന്നത് 1996ലാണ്. അധ്യാപനത്തോടൊപ്പം ചിത്രകലക്കായി ഇവിടത്തെ കടല്‍തീരങ്ങളും വാദികളും തുടങ്ങി ഒമാനികളുടെ സാംസ്കാരിക പൈതൃകങ്ങള്‍ വരെ അദ്ദേഹം പശ്ചാത്തലമാക്കി. എങ്കിലും സ്വന്തം സൃഷ്ടികളില്‍  പ്രിയങ്കരം താന്‍ നിറംപകര്‍ന്നിട്ടുള്ള സുല്‍ത്താന്‍െറ എഴുപതിലധികം ഛായാപടങ്ങള്‍ തന്നെയാണെന്ന് മാഷ് നിസ്സംശയം  പറയുന്നു. 
സൂര്‍ ഡീസാലിനേഷന്‍ പ്ളാന്‍റിലാണ് സുല്‍ത്താന്‍െറ ഉയരം കൂടിയ രണ്ടാമത്തെ എണ്ണ ഛായാചിത്രമുള്ളത്. എട്ടടി ഉയരത്തില്‍ വരച്ച ഈ ചിത്രത്തിന്‍െറ ചാരുത ആരെയും അതിശയിപ്പിക്കുന്നതാണ്. പൊലീസ് സ്റ്റേഷന്‍, എല്‍.എന്‍.ജി, ശൈഖ് നാസര്‍ ഖാമിസ് അല്‍ഖിലാനിയുടെ അതിഥിമന്ദിരം, കോളജ് ഓഫ് അപൈ്ളഡ് സയന്‍സസ്, കൂടാതെ പ്രമുഖ ഹോട്ടലുകളിലും ആശുപത്രികളിലും വരെ ഇദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍  കാണാം. ഒമാന്‍െറ പ്രൗഢിയും സാമ്പ്രദായിക മൂല്യങ്ങളുമാണ് ഇദ്ദേഹത്തിന്‍െറ രചനകളില്‍ അനാവൃതമാകുന്നത്. 
പരമ്പരാഗത ചിഹ്നങ്ങള്‍, വസ്തുക്കള്‍, വേഷവിധാനങ്ങള്‍ തുടങ്ങി കഥാപാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങള്‍പോലും വിഷയങ്ങളാക്കിയ ഇദ്ദേഹത്തിന്‍െറ വരകള്‍ യാഥാര്‍ഥ്യ പ്രതീതി ജനിപ്പിക്കുന്നവയാണ്. കുട്ടിക്കാലം മുതല്‍ക്കേ  ചിത്രകലയില്‍ മിടുക്ക് കാണിച്ച സോമസുന്ദരന്‍ സ്കൂളിലെ ചിത്രരചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. 
പത്താം തരം പാസായശേഷം തൃശൂര്‍ ഫൈന്‍ ആര്‍ട്സ്് കോളജില്‍നിന്ന് ചിത്രകല അഭ്യസിച്ചു. ചിത്രമെഴുത്തില്‍ പ്രോത്സാഹനം നല്‍കിയത് ചിത്രകലാധ്യാപകനായിരുന്ന  പോള്‍  എല്‍ത്തുരുത്ത് ആയിരുന്നു. സ്നേഹിതനായിരുന്ന പശുപതി കണ്ണപുരത്തിനോടൊപ്പം പല കലാവേദികളിലായി ചെയ്ത ചിത്രരചനകളും നാടകങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളും നല്‍കിയ അനുഭവപരിചയങ്ങളാണ് തന്നെ ഇവിടെ വരെ കൊണ്ടത്തെിച്ചതെന്ന് മാഷ് പറയുന്നു. 
2009 ല്‍ മസ്കത്തില്‍ നടന്ന ഒമാനി സൊസൈറ്റി ഫോര്‍ ഫൈനാര്‍ട്സ് സംഘടിപ്പിച്ച ചിത്രകലാ മത്സരമാണ് മാഷിന്‍െറ അനുഭവങ്ങളില്‍ പ്രധാനം. ‘ഖാബൂസ് ഒമാന്‍’ എന്ന വിഷയത്തില്‍ ഇദ്ദേഹം വരച്ച സുല്‍ത്താന്‍െറ ഛായാചിത്രം അനുവാചകരുടെ പ്രത്യേക അഭിനന്ദനത്തിന് അര്‍ഹമായി. സ്കൂള്‍തല  ചിത്രരചനാ മത്സരങ്ങളിലടക്കം സോമന്‍ മാഷിന്‍െറ  ശിഷ്യഗണങ്ങള്‍ സജീവമാണ്.  ഒഴിവുസമയങ്ങളിലും മറ്റും ചിത്രരചനയിലേര്‍പ്പെടുന്ന മാഷിന് ഏറ്റവും പ്രിയങ്കരമായ കാര്യം സുല്‍ത്താന്‍െറ ചിത്രങ്ങള്‍ വരക്കുന്നതുതന്നെ. നാട്ടിലത്തെിയാലും ചിത്രകലാധ്യാപനവും ചിത്രരചനയും ഒന്നിച്ചുകൊണ്ടുപോകാനാണ് മാഷിന്‍െറ തീരുമാനം. 
ഭാര്യ രേണുകദേവിയും മക്കളായ മിനുവും സുനുവും വര്‍ണവഴികളില്‍ ഇദ്ദേഹത്തിന് ഒപ്പമുണ്ട്. മൂത്തമകള്‍ മിനു കരകൗശലവിദ്യയില്‍ സമര്‍ഥയാണ്. തൃശൂര്‍ മുളങ്കുന്നത്തുകാവാണ് ഇദ്ദേഹത്തിന്‍െറ സ്വദേശം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanreturn
Next Story