ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ജനുവരി 16ന്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളെ നിയന്ത്രിക്കുന്ന സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് അടുത്ത മാസം 16ന് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ശനിയാഴ്ച ഉച്ചക്ക് അവസാനിച്ചു.
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കളില്‍നിന്നാണ് അഞ്ച് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുക. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ 9000ത്തിലധികം വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 6500 ലധികം രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശമുള്ളത്. സ്പെഷല്‍ സ്കൂളിലെ 80 രക്ഷിതാക്കള്‍ക്കും വോട്ടവകാശമുണ്ടായിരിക്കും.
കാപിറ്റല്‍ ഏരിയയിലെ കമ്യൂണിറ്റി സ്കൂള്‍ അല്ലാത്ത വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ എന്നിവക്ക് രണ്ടുവീതം പ്രതിനിധികളുണ്ടാവും. എന്നാല്‍, കാപിറ്റല്‍ ഏരിയയിലെ രണ്ടാമത്തെ വലിയ കമ്യൂണിറ്റി സ്കൂളായ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിന് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിത്തമില്ല. അടുത്ത രണ്ടു വര്‍ഷക്കാലമായിരിക്കും ബോര്‍ഡിന്‍െറ കാലാവധി. അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കും. കഴിഞ്ഞമാസം 17നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. നവംബര്‍ 22ന് രക്ഷിതാക്കളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇന്നലെയായിരുന്നു നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഈമാസം 19ന് നാമനിര്‍ദേശ പട്ടികകള്‍ സൂക്ഷ്മ പരിശോധന നടത്തും. 31നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അടുത്തമാസം ഒന്നിന് സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതോടെ തെരഞ്ഞെടുപ്പിന്‍െറ ശരിയായ ചിത്രം ലഭിക്കും. അടുത്ത മാസം 16ന് ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് മള്‍ട്ടിപര്‍പസ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ അന്നുതന്നെ നടക്കും.
നിലവിലെ ബോര്‍ഡിലെ ചില അംഗങ്ങളും മത്സര രംഗത്തുള്ളതായി അറിയുന്നു. സ്ഥാനാര്‍ഥികള്‍ ഒരു കാരണവശാലും രക്ഷിതാക്കളെ സ്വാധീനിക്കാന്‍ പാടില്ല. നിലവിലുള്ള ഭരണസമിതിക്കെതിരായോ മറ്റോ ആരോപണമുന്നയിക്കാനും പാടില്ല. ഇങ്ങനെ ചെയ്യുന്നവരെ അയോഗ്യരായി പ്രഖ്യാപിക്കും. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുന്നതും സോഷ്യല്‍ മീഡിയവഴി സ്വാധീനിക്കുന്നതും കുറ്റകരമാണ്. അച്ചടിച്ച ബാലറ്റ് പേപ്പറിലാണ് വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. രഹസ്യസ്വഭാവത്തിലായിരിക്കും വോട്ടുകള്‍ രേഖപ്പെടുത്തുക.
അഞ്ചു മെംബര്‍മാരെ കണ്ടത്തൊന്‍ ഒരാള്‍ക്ക് ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്താന്‍ കഴിയുക. സ്ഥാനാര്‍ഥികളുടെ പേര് ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിലാണ് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയിരിക്കുക. എത്ര കുട്ടികളുടെ രക്ഷിതാവാണെങ്കിലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ. സ്ഥാനാര്‍ഥിയുടെ പേരിനുനേരെ X എന്ന ചിഹ്നം എഴുതണം. അല്ലാത്ത ചിഹ്നങ്ങള്‍ രേഖപ്പെടുത്തുന്നതും ഒന്നില്‍ കൂടുതല്‍ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്നതും വോട്ട് അസാധുവാക്കും.
16 ന് രാത്രി ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന അഞ്ചു പേരാണ് ബോര്‍ഡിലുണ്ടാവുക. ഡോ. സതീഷ് നമ്പ്യാരാണ് തെരഞ്ഞെടുപ്പ് കമീഷണര്‍, ബാബു രാജേന്ദ്രന്‍, ബ്രിഡ്ജറ്റ് ഗാംഗുലി, കെ.എം. ഷക്കീല്‍, ദിലീപ് സോമാനി, വി.കെ. വിജയസേനന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഇവരുടെ മേല്‍നോട്ടത്തിലാണ് നടക്കുക.
തെരഞ്ഞെടുക്കുന്ന അഞ്ച് പ്രതിനിധികള്‍ക്കുപുറമെ ഇന്ത്യന്‍ എംബസി പ്രതിനിധിയും രണ്ട് ഇന്ത്യന്‍ എംബസി നോമിനികളും വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ ഗൂബ്റ ഇന്ത്യന്‍ സ്കൂള്‍ എന്നിവയുടെ രണ്ട് പ്രതിനിധികള്‍ വീതവും ബോര്‍ഡിലുണ്ടാവും. മൊത്തം 12 പേരാണ് ബോര്‍ഡിലുണ്ടാവുക. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരില്‍നിന്ന് ചെയര്‍മാനെ കണ്ടത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.