ഒമാന്‍ നാഷനല്‍ മ്യൂസിയം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും
text_fieldsമസ്കത്ത്: ഒട്ടേറെ പ്രത്യേകതകളുമായി ഒമാന്‍ നാഷനല്‍ മ്യൂസിയം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. അന്ധര്‍ക്ക് വായിക്കാന്‍ കഴിയുന്ന അറബി ഭാഷയിലുള്ള ബ്രെയില്‍ ലിപി അടക്കമാണ് മ്യൂസിയം സജ്ജമാക്കുന്നത്. ഈ സൗകര്യമുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യ മ്യൂസിയം കൂടിയാണിത്. മറ്റു ശാരീരിക വൈകല്യമുള്ളവര്‍ക്കും നിരവധി സൗകര്യങ്ങള്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
മ്യൂസിയത്തില്‍ കരകൗശല വിദഗ്ധരുടെ തത്സമയ പ്രകടനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സാംസ്കാരിക വളര്‍ച്ചയും മാനുഷിക പരിഗണനയും ബഹുജന ബോധവത്കരണവുമാണ് മ്യൂസിയം തുറന്നുകൊടുക്കുന്നതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒമാന്‍െറ സാംസ്കാരിക മൂല്യങ്ങളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും രാജ്യത്തിന്‍െറ ചരിത്രവും സംസ്കാരവും കാഴ്ചക്കാരിലേക്ക് പകരുകയും പ്രധാന ലക്ഷ്യമാണ്. പൗരന്മാരുടെ കഴിവും ക്രിയാത്മകതയും വളര്‍ത്തലും മ്യൂസിയത്തിന് പിന്നിലെ ലക്ഷ്യമാണ്. ഒമാന്‍െറ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന നിരവധി കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തില്‍ യു.എച്ച്.ഡി സിനിമാ ഹാളും ഒരുക്കിയിട്ടുണ്ട്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്‍േറഷനാണ് ഇവിടെ ഒരുക്കുന്നത്. ത്രീഡി പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക. ഒമാനിലെ പ്രധാന ചരിത്രമുഹൂര്‍ത്തങ്ങളും സംഭവങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. കരകൗശല പുരാവസ്തു ഇനങ്ങള്‍ക്കുപുറമെ പഴയകാല കൈയെഴുത്ത് പ്രതികള്‍, പഴയ പ്രസിദ്ധീകരണങ്ങള്‍, രേഖകള്‍ എന്നിവയും ഇവിടെയുണ്ട്. കപ്പലുകളുടെയും ബോട്ടുകളുടെയും മാതൃകകള്‍, നാവിക ഉപകരണങ്ങള്‍, ആയുധങ്ങള്‍, പഴയ കാല കോട്ടകളുടെയും കൊട്ടാരങ്ങളുടെയും രൂപങ്ങള്‍ എന്നിവയും മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി തയാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് നിര്‍മിച്ച ഒമാനിലെ ആദ്യ മ്യൂസിയം കൂടിയാണ് നാഷനല്‍ മ്യൂസിയം. ഒമാനിലെ ആദ്യ പഠനസൗകര്യമുള്ള മ്യൂസിയവുമാണിത്. കഴിഞ്ഞവര്‍ഷം നവംബര്‍ 23 നാണ് മ്യൂസിയത്തിന്‍െറ ലോഗോ പുറത്തിറക്കിയത്. പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാണ് ഇവിടെയുള്ളത്. ജീവനക്കാര്‍ക്ക് ബ്രിട്ടന്‍, അമേരിക്ക, പേര്‍ചുഗല്‍ എന്നിവിടങ്ങളിലെ പ്രധാന മ്യൂസിയങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. മസ്കത്തില്‍ അല്‍ അലാം പാലസിന് സമീപത്തായാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. മസ്കത്ത് സന്ദര്‍ശനത്തിനത്തെുന്നവര്‍ക്ക് മറ്റൊരു കൗതുകം കൂടിയായിരിക്കും പുതിയ മ്യൂസിയം. 25,000 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിന്‍െറ 13,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലും കെട്ടിടങ്ങളാണ്. 4,000 ചതുരശ്ര മീറ്റര്‍ മേഖലയില്‍ 13 പ്രദര്‍ശന ഹാളുകള്‍ നിര്‍മിച്ചിട്ടുണ്ട്. വ്യത്യസ്ത ഇനങ്ങളുടെ പ്രദര്‍ശനത്തിനാണ് ഈ ഹാളുകള്‍ ഉപയോഗിക്കുക. കൂടാതെ, നിരവധി താല്‍ക്കാലിക പ്രദര്‍ശന ഹാളുകളും നിര്‍മിച്ചിട്ടുണ്ട്. 2013 ലാണ് മ്യൂസിയത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
