Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേരള യുനൈറ്റഡ്...

കേരള യുനൈറ്റഡ് അസോസിയേഷന്‍  മൂന്നാം വാര്‍ഷികം ഇന്ന്

text_fields
bookmark_border

മസ്കത്ത്: സീബ് കേന്ദ്രമായുള്ള മലയാളി കൂട്ടായ്മയായ കേരള യുനൈറ്റഡ് അസോസിയേഷന്‍െറ മൂന്നാം വാര്‍ഷികാഘോഷം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് റാമി ഡ്രീം റിസോര്‍ട്ടില്‍ ആരംഭിക്കുന്ന പരിപാടിയില്‍ ചലച്ചിത്ര- സീരിയല്‍ താരം ദേവികാ നമ്പ്യാര്‍ മുഖ്യാതിഥിയാകും. സയന്‍സ് ഇന്ത്യ ഫോറം വൈസ് ചെയര്‍മാന്‍ ശങ്കരപ്പിള്ള, ടി.കെ.എം.സി.ഇ കൊല്ലം അലുമ്നി പാട്രണ്‍  ഇ.എം. അഷ്റഫ്, ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ് ചോറ്റാനിക്കര, കേരള യുനൈറ്റഡ് അസോസിയേഷന്‍ അഡൈ്വസറി പാനല്‍ അംഗങ്ങളായ സി.വി. പത്മനാഭന്‍, എ. ഷാജഹാന്‍, ഡോ. സുധീപ്, തോമസ് വി. ചാക്കോ എന്നിവര്‍ക്കൊപ്പം യുനൈറ്റഡ് അസോസിയേഷന്‍ അംഗങ്ങളും സംബന്ധിക്കും. സംഘടനയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം നല്‍കിയ കേരള യുനൈറ്റഡ് അസോസിയേഷന്‍ കലാസംഘത്തിന്‍െറ പ്രവര്‍ത്തനോദ്ഘാടനവും ഇന്ന് നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യമേഖലയിലടക്കം ഇതിനകം ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനയില്‍ 160 അംഗങ്ങളാണുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇതിനകം സംഘടന നിരവധി തവണ സഹായഹസ്തം നീട്ടിയിട്ടുണ്ട്. 
അസൈബ മുതല്‍ ബര്‍ക്ക വരെ പ്രവര്‍ത്തനമേഖലയുള്ള സംഘടന രക്തദാന മേഖലയിലും സജീവമാണ്. വരും മാസങ്ങളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കൗണ്‍സലിങ് ക്ളാസ് നടത്താനും മബേലയിലെ അല്‍ സലാമ പോളിക്ളിനിക്കുമായി സഹകരിച്ച് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്താനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരള യുനൈറ്റഡ് അസോസിയേഷന്‍ പ്രസിഡന്‍റ് വേണു, ജനറല്‍ സെക്രട്ടറി എ.ജെ. അന്‍സര്‍, ട്രഷറര്‍ മനുലാല്‍, കണ്‍വീനര്‍ സുരേഷ്കുമാര്‍, കോഓഡിനേറ്റര്‍ വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanUnited Association of Keralathird anniversary
Next Story