Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ എയര്‍...

ഒമാന്‍ എയര്‍ ചെന്നൈയിലേക്കുള്ള കൂടുതല്‍ സര്‍വിസുകള്‍ റദ്ദാക്കി

text_fields
bookmark_border

മസ്കത്ത്: കനത്ത പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ചെന്നൈയിലേക്കുള്ള കൂടുതല്‍ സര്‍വിസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി. മസ്കത്തില്‍നിന്ന് ചെന്നൈയിലേക്ക് ശനിയാഴ്ച രാത്രിവരെയുള്ള സര്‍വിസുകളാണ് റദ്ദാക്കിയതെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് മറ്റേതെങ്കിലും ദിവസം ടിക്കറ്റ് ബുക് ചെയ്യുകയോ ബംഗളൂരു അടക്കം സമീപ നഗരങ്ങളിലേക്കുള്ള വിമാനത്തില്‍ പോവുകയോ ചെയ്യാം. 
ഡിസംബര്‍ ഒന്നുമുതല്‍ 10വരെ ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് അധികനിരക്കില്ലാതെ മറ്റേതെങ്കിലും ദിവസത്തേക്ക് ബുക്കിങ് മാറ്റുകയും ചെയ്യാം. യാത്രചെയ്യാത്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെനല്‍കുകയും ചെയ്യും. 
പുതിയ സ്ഥലത്തേക്കുപോകാന്‍ ടിക്കറ്റുകള്‍ വേണ്ടവര്‍ ബാക്കി തുക നല്‍കിയാല്‍ മതി. ചെന്നൈക്കുള്ള നിരക്കിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക വൗച്ചറുകളായി നല്‍കുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanOman Air has canceled more sevice
Next Story