Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമബേല മാര്‍ക്കറ്റില്‍...

മബേല മാര്‍ക്കറ്റില്‍ നഗരസഭ അഗ്നിശമന മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നു

text_fields
bookmark_border
മസ്കത്ത്: മബേല പച്ചക്കറി മാര്‍ക്കറ്റില്‍ മസ്കത്ത് നഗരസഭ അഗ്നിശമന മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. നൂറുകണക്കിന് കച്ചവടക്കാരുള്ള മാര്‍ക്കറ്റിന്‍െറ സുരക്ഷിതത്വത്തിനുള്ള നടപടിയുടെ ഭാഗമായാണ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. ഇത് സ്ഥാപിക്കാന്‍ താല്‍പര്യമുള്ള കണ്‍സല്‍ട്ടന്‍സികളില്‍നിന്ന് നഗരസഭ താല്‍പര്യ പത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 17 ആണ് ടെന്‍ഡര്‍ പത്രങ്ങള്‍ വിതരണം ചെയ്യുന്ന അവസാന തീയതി. ഈ മാസം 25നുള്ളില്‍ പൂരിപിച്ച അപേക്ഷാഫോറങ്ങള്‍ തിരികെനല്‍കണം. മാര്‍ക്കറ്റിലെ തിരക്ക് കുറക്കുന്നതിന്‍െറ ഭാഗമായി പഴം, പച്ചക്കറി മൊത്തവിപണനം ബര്‍ക്കയിലേക്ക് മാറ്റാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. മബേലയില്‍ ചില്ലറ വിപണനം മാത്രമാക്കി നിലനിര്‍ത്തുന്നതിനായിരുന്നു പദ്ധതി. ഈ പദ്ധതി നിലനിര്‍ത്തുന്ന കാര്യത്തില്‍ നഗരസഭ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story