Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാത്തിന മേഖലയിലെ നാല് ...

ബാത്തിന മേഖലയിലെ നാല് റൗണ്ട് എബൗട്ടുകള്‍ അടച്ചു

text_fields
bookmark_border
മസ്കത്ത്: ബാതിന തീരദേശ ഹൈവേയുടെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാലു സ്ഥലങ്ങളിലെ റൗണ്ട് എബൗട്ടുകള്‍ അടച്ചു. റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് റൗണ്ട് എബൗട്ടുകള്‍ അടച്ചത്. അല്‍ മലദ, അല്‍ സുവൈഖ്, അല്‍ ഖാബൂറ, സഹം എന്നിവിടങ്ങളിലെ പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ട നിര്‍മാണ പദ്ധതികളുടെ ഭാഗമായി ബര്‍ക്ക, അസിം, അല്‍ ഹറം, അല്‍ നുമാന്‍, അല്‍ സവാദി എന്നിവിടങ്ങളിലെ ഫൈ്ളഓവറുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിന്‍െറ ഭാഗമായുള്ള അല്‍ ബിദായ, സൂര്‍ അല്‍ ഷിയാദി, മജാസ് അല്‍ സൗഗ്ര എന്നിവിടങ്ങളിലെ ഫൈ്ളഓവറുകളും പൂര്‍ത്തിയായിട്ടുണ്ട്. ഇവയെല്ലാം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുമുണ്ട്. ഖസ്ബിയത്ത് അല്‍ ബുസൈദ്, ദെയ്ല്‍ അല്‍ അബ്ദുസലാം, അല്‍ നൂമ, സൂര്‍ ബനീ ഹമദ് എന്നിവിടങ്ങളില്‍ അടക്കമുള്ള ഏഴ് ടണലുകളാണ് മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.
Show Full Article
Next Story