Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2015 8:34 AM GMT Updated On
date_range 31 Aug 2015 8:34 AM GMTഒമാനില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നത് 11,200 തീര്‍ഥാടകര്‍
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തുനിന്ന് ഈവര്‍ഷം 11,200 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ സൗദി അറേബ്യ അനുമതി നല്‍കിയതായി ഒമാന്‍ ഹജ്ജ് മിഷന്‍ തലവന്‍ ഇസ്സ ബിന്‍ യൂസുഫ് അല്‍ ബുസൈദി അറിയിച്ചു.
ഇതില്‍ 10,015 പേര്‍ സ്വദേശി തീര്‍ഥാടകരാണ്. 580 അറബ് തീര്‍ഥാടകരും 605 വിദേശികളും ഒമാനില്‍നിന്നുള്ള തീര്‍ഥാടക സംഘത്തിലുണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിന്‍െറ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. 61 കമ്പനികള്‍ക്കാണ് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്.
ഇതില്‍ 54 എണ്ണം സ്വദേശികളെയാണ് കൊണ്ടുപോകുന്നത്. മൂന്നെണ്ണം അറബ് വംശജരെയും നാലെണ്ണം മറ്റ് വിദേശികളെയും കൊണ്ടുപോകുന്നതാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച 13 കമ്പനികളുടെ അനുമതി റദ്ദാക്കിയിട്ടുണ്ട്.
തീര്‍ഥാടകരുടെ സ്മാര്‍ട്ട് കാര്‍ഡിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തീര്‍ഥാടകര്‍ പുറപ്പെടുംമുമ്പ് സൗദി ഹജ്ജ് പെര്‍മിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍നിന്ന് റോഡുമാര്‍ഗം എത്തുന്ന തീര്‍ഥാടകര്‍ ദുല്‍ഖഅദ് അവസാനത്തിനുമുമ്പ് എത്തണം. വിമാനമാര്‍ഗമത്തെുന്നവര്‍ ദുല്‍ഹജ്ജ് നാലിന് എത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story