വടകര സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
text_fields
മസ്കത്ത്: മസ്കത്തില്‍നിന്ന് 250 കി.മീറ്റര്‍ ദൂരെ ഇബ്രി അറാക്കിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തട്ടരത്ത് വീട്ടില്‍ ചന്ദ്രന് (58) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. കാര്‍ നടപ്പാതയില്‍ ഇടിച്ച് മറിയുകയായിരുന്നു. 35 വര്‍ഷമായി ചന്ദ്രന് ഒമാനിലുള്ള ജര്‍മത്ത് എന്ന സ്ഥലത്ത് സര്‍വിസ് സ്റ്റേഷന് നടത്തിവരുകയായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍: ലിനീഷ്, ഷെമിന്‍, ചിത്ര, ചിതേഷ്. ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് ഇളയമകന് ചിതേഷ്.
ഒരു വര്‍ഷം മുമ്പ് മറ്റുള്ളവര്‍ നാട്ടിലേക്ക് താമസം മാറി. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം ഞായറാഴ്ച രാവിലെയുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
