Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2015 10:45 AM GMT Updated On
date_range 20 Aug 2015 10:45 AM GMTറെസിഡന്‍സി ഐ.ഡി പുതുക്കല്‍: പ്രവാസികള്‍ നേരില്‍ ഹാജരാകേണ്ട
text_fieldsbookmark_border
മസ്കത്ത്: റെസിഡന്‍സി ഐ.ഡി കാര്‍ഡുകള്‍ പുതുക്കുന്നതിന് പ്രവാസികള്‍ സേവനകേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന നിബന്ധന പൂര്‍ണമായും ഒഴിവാക്കുന്നു. ആഗസ്റ്റ് 23 മുതലാണ് രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പുതിയ പരിഷ്കാരം പ്രാബല്യത്തില്‍ വരുകയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സാധാരണഗതിയില്‍ റെസിഡന്‍സി ഐ.ഡി. കാര്‍ഡുകള്‍ പുതുക്കുന്നതിന് തൊഴിലുടമയോ നിയമാനുസരണം ചുമതലപ്പെടുത്തിയ വ്യക്തിയോ ഹാജരായാല്‍ മതിയാകും. റെസിഡന്‍സി ഐ.ഡി. പുതുക്കുന്നതിന് നേരില്‍ ഹാജരാകേണ്ടതില്ളെന്ന നിബന്ധന ഒഴിവാക്കുന്നത് പ്രവാസികള്‍ക്ക് ഏറെ സഹായകമാകും.
അതേസമയം, റെസിഡന്‍സി കാര്‍ഡ് പുതുക്കുന്നതിന് നേരില്‍ ഹാജരാകേണ്ടതില്ളെങ്കിലും സ്പോണ്‍സറോ പ്രഫഷനോ മാറുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ നേരിട്ട് സേവനകേന്ദ്രങ്ങളില്‍ എത്തേണ്ടിവരും. പുതുതായി റെസിഡന്‍സ് കാര്‍ഡ് എടുക്കുന്നതിനും പ്രവാസികള്‍ നേരില്‍ ഹാജരാകണം. ആഗസ്റ്റ് 23 മുതല്‍ പ്രവൃത്തിദിവസങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും കാര്‍ഡ് പുതുക്കുകയും ചെയ്യാം.
പ്രവാസി സുല്‍ത്താനേറ്റില്‍ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡന്‍സി കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കാര്‍ഡിന്‍െറ കാലാവധി തീര്‍ന്നാലും 30 ദിവസത്തിനകം അപേക്ഷിക്കണം. ഇടക്കാലത്ത് പ്രവാസികള്‍ ഹാജരാകാതെതന്നെ റെസിഡന്‍സി കാര്‍ഡ് പുതുക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും അടുത്തിടെ ഇത് ലഭ്യമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് രാജ്യത്തെ മുഴുവന്‍ സേവനകേന്ദ്രങ്ങളിലും കാര്‍ഡ് പുതുക്കുന്ന നിയമത്തില്‍ പരിഷ്കരണം വരുത്തിയത്.
Next Story