കടന്നുകയറ്റം; 20 വിദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 20 വിദേശികെള റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്തിലെ തീരപ്രദേശത്തുനിന്നാണ് ഇവരെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടുന്നത്. ബോട്ടിലൂടെയായിരുന്നു സംഘം രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വിദേശികളെ നാടുകടത്തും
മസ്കത്ത്: രാജ്യത്തെ മത്സ്യബന്ധന നിയമം ലംഘിച്ചതിന് 10 വിദേശികളെ നാടുകടത്തും. നേരത്തേ പിടിയിലായവരായിരുന്നു മത്സ്യത്തൊഴിലാളികളെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചറൽ ഫിഷറീസ് വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സ് അധികൃതർ അറിയിച്ചു.

