ഒമാനിൽ 192 പേർക്ക് കൂടി കോവിഡ്
text_fields
മസ്കത്ത്: ഒമാനിൽ 192 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83418 ആയി. 165 പേർക്ക് കൂടി രോഗം ഭേദമായി. 77977 പേരാണ് മൊത്തം രോഗമുക്തർ. ഒമ്പതുപേർ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 597 പേരാണ് ഇതുവരെ മരണപ്പെട്ടത്. 55 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 457 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 154 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. മസ്കത്ത് ഗവർണറേറ്റിൽ 65 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ സീബിലും 17 പേർ ബോഷറിലും പത്തുപേർ മസ്കത്തിലുമാണ്. വടക്കൻ ബാത്തിനയിലെ 39 രോഗികളിൽ 28 പേരും സുഹാറിലാണ്. ദാഖിലിയയിൽ-28, വടക്കൻ ബാത്തിന-18, ദോഫാർ-17, തെക്കൻ ശർഖിയ-15, വടക്കൻ ശർഖിയ-7 പുതിയ രോഗികളും ബുറൈമി, ദാഹിറ, മുസന്ദം, അൽ വുസ്ത എന്നിവിടങ്ങളിൽ ഒാരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചു

