187 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചു
text_fields
മസ്കത്ത്: 187 പേർക്ക് കൂടി ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85005 ആയി. 199 പേർക്ക് കൂടി രോഗം ഭേദമായി. 79608 പേരാണ് ഇതുവരെ രോഗമുക്തരായത്. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 650 ആയി. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 425 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. 153 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. മസ്കത്ത് ഗവർണറേറ്റിൽ 68 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 27 പേരും സീബ് വിലായത്തിലാണ്. മസ്കത്ത്, മത്ര വിലായത്തുകളിലായി പത്ത് പേർക്ക് വീതവും അമിറാത്ത്, ബോഷർ എന്നിവിടങ്ങളിലായി എട്ടുപേർക്ക് വീതവും ഖുറിയാത്തിൽ അഞ്ചുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തെക്കൻ ബാത്തിനയിൽ 28 പേർക്കും അൽ വുസ്തയിൽ 26 പേർക്കും ദാഖിലിയയിൽ 18 പേർക്കും വടക്കൻ ബാത്തിനയിൽ 14 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

