1,700 നിരോധിത ചികിത്സ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ വാണിജ്യ സ്ഥാപനത്തിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1,700 നിരോധിത ചികിത്സ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മെഡിക്കൽ കുറിപ്പടി ഉപയോഗിച്ച് മാത്രം വിതരണം ചെയ്യുന്ന ക്രീമുകൾ, എണ്ണകൾ, സ്പ്രേകൾ എന്നിവയുൾപ്പെടെയാണ് ദോഫാറിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പിടിച്ചെടുത്തത്.
ഈ ഉൽപന്നങ്ങൾ നിരോധിക്കപ്പെട്ടതും ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അപകടത്തിലാക്കുകയും ചെയ്യുന്നതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സ്ഥാപന ഉടമ പറഞ്ഞതായി സി.പി.എ അറിയിച്ചു. നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.