Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 168 പേർക്ക്​...

ഒമാനിൽ 168 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
ഒമാനിൽ 168 പേർക്ക്​ കൂടി കോവിഡ്
cancel

മസ്​കത്ത്​: ഒമാനിൽ 168 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.  ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2903 ആയി.  പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 127 പേരും വിദേശികളാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 858ൽ നിന്ന്​ 888 ആയി ഉയർന്നു.  2002 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​. മലയാളിയടക്കം മസ്​കത്ത്​ ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേരും വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒരു സ്വദേശിയും മരണപ്പെട്ടു.  
പുതിയ രോഗികളിൽ 146 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2104 ആയി. 565 പേർക്ക്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്​. തെക്കൻ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 285 ആയി ഉയർന്നു. ഇവിടെ 91 പേർക്ക്​ സുഖപ്പെട്ടു. തെക്കൻ ശർഖിയയിലെ രോഗികൾ 132ൽനിന്ന്​ 134 ആയി ഉയർന്നു. 55 പേർക്ക്​ ഇവിടെ സുഖപ്പെട്ടു. ദാഖിലിയയിലെ രോഗികളുടെ എണ്ണം 127 ആയി. ഇവിടെ 45 പേർക്ക്​ സുഖപ്പെട്ടിട്ടുണ്ട്​.

 

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-1556, 380; മസ്​കത്ത്​ -16, 4; ബോഷർ- 215,76; അമിറാത്ത്​-54,13; സീബ്​ -260,92; ഖുറിയാത്ത്​-3,0.
2. തെക്കൻ ബാത്തിന: ബർക്ക- 129, 47; വാദി മആവിൽ- 9,1; മുസന്ന-44, 16; നഖൽ -19,1; അവാബി- 44,18; റുസ്​താഖ്​ -40,8.
3. തെക്കൻ ശർഖിയ: ബുആലി- 115,49; ബുഹസൻ- 1,1; സൂർ-14,5; അൽ കാമിൽ -2,0.
4. ദാഖിലിയ:  നിസ്​വ-60, 50; സമാഇൽ-27,13; ബിഡ്​ബിദ്​-4,2;  ഇസ്​കി -7,3; മന- 3,1;  ഹംറ- 3,3;  ബഹ്​ല -21,10; ആദം-2​,0.
5. വടക്കൻ ബാത്തിന: സുവൈഖ്​ -31, 8; ഖാബൂറ-13,6; സഹം-12,3; സുഹാർ -35,8; ലിവ -10,6; ഷിനാസ്​ -34,15.
6. ദാഹിറ:  ഇബ്രി- 38,5; ദങ്ക്​-12,4; യൻകൽ -1,0.
7. വടക്കൻ ശർഖിയ:  ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -19,9
8. ദോഫാർ:  സലാല- 17,10
9. ബുറൈമി - 6, 4
10. മുസന്ദം: ഖസബ്​ -5,3, മദാ-1,1
11. അൽ വുസ്​ത: ഹൈമ- 2,0

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpatientsgccnews
News Summary - 168 more covid oman gulf news
Next Story