ഒമാനിൽ 163 പേർക്ക് കൂടി കോവിഡ്
text_fields
മസ്കത്ത്: ഒമാനിൽ 163 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83769 ആയി. 198 പേർക്ക് കൂടി രോഗം ഭേദമായി. 78386 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 609 ആയി. 42 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 429 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. 151 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. മസ്കത്ത് ഗവർണറേറ്റിൽ 93 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മസ്കത്ത്-38, ബോഷർ-27, മത്ര-19, സീബ്- ഏഴ്, ഖുറിയാത്ത്, അമിറാത്ത് -ഒന്ന് വീതം എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റിലെ വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 41 രോഗികളിൽ 39 പേരും സുഹാറിലാണ്. ദാഖിലിയ ഗവർണറേറ്റിൽ നിസ്വയിൽ 11 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. തെക്കൻ ബാത്തിനയിൽ ഒമ്പതും തെക്കൻ ശർഖിയയിൽ മൂന്നും പുതിയ രോഗികളുണ്ട്. ബുറൈമി-മൂന്ന്, മുസന്ദം-രണ്ട്, ദോഫാർ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം. വാരാന്ത്യ അവധി കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തെകുറിച്ച പ്രതിദിന അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല. വാരാന്ത്യങ്ങളിലും പൊതുഅവധി ദിനങ്ങളിലും കോവിഡ് രോഗികളുടെ പ്രതിദിന അറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

