Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1557 പേർക്ക്​...

ഒമാനിൽ 1557 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
ഒമാനിൽ 1557 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു
cancel
മസ്​കത്ത്​:  1557 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 47735 ആയി. 3852 സാമ്പിളുകളാണ്​ പരിശോധന നടത്തിയത്​.  പുതിയ രോഗികളിൽ 1057 പേരും സ്വദേശികളാണ്​. അഞ്ഞൂറ്​ പേർ മാത്രമാണ്​ പ്രവാസികൾ. 1229 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 29146 ആയി. അഞ്ച്​ പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണസംഖ്യ 213 ആയി ഉയർന്നു.  74 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 465 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 129  പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 18371 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 453 ​പേരും മസ്​കത്ത്​ ഗവർണറേറ്റിലാണുള്ളത്​​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 29818 ആയി.  ഇതിൽ 19917 പേർക്ക്​​  അസുഖം ഭേദമായിട്ടുണ്ട്​.  മരണപ്പെട്ടതിൽ 140 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 171 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷറും മസ്​കത്തുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. മത്ര ഏറ്റവും ഒടുവിലാണ്​. മസ്​കത്ത്​ കഴിഞ്ഞാൽ 317 രോഗികളുള്ള വടക്കൻ ബാത്തിനയാണ്​ അടുത്ത സ്​ഥാനത്ത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-7648, 5986,27; ബോഷർ-8040,5201,92; മസ്​കത്ത്​- 938,808, 68; അമിറാത്ത്-1947,1107,52; സീബ്​ -10761,6612,171; ഖുറിയാത്ത്​-484,203,43.
2. വടക്കൻ ബാത്തിന: സുവൈഖ്​ -1210,676,88; ഖാബൂറ-384,246,19; സഹം-855,479,71; സുഹാർ -1815,931,88; ലിവ -442,295,24; ഷിനാസ്​ -425,249,77.
3. തെക്കൻ ബാത്തിന: ബർക്ക-2197,988,186; വാദി മആവിൽ- 193,98,11; മുസന്ന-913,431,42; നഖൽ -212,104,3; അവാബി- 168,127,2;  റുസ്​താഖ്​ -901,323,33.  
4. ദാഖിലിയ:  നിസ്​വ-562,259,21; സമാഇൽ-611,257,24; ബിഡ്​ബിദ്-352,196,9;  ഇസ്​കി -286,155,13; മന-97,32,8;  ഹംറ-111,53,6;  ബഹ്​ല -229,108,12; ആദം-99,80,2.
5. അൽ വുസ്​ത: ഹൈമ-63,41,4; ദുകം -1178,959,50; അൽ ജാസിർ-128,16,46; മഹൂത്​ - 2,0,0.
6. തെക്കൻ ശർഖിയ: ബുആലി-548,399,24; ബുഹസൻ-71,43,1; സൂർ-380,190,20; അൽ കാമിൽ -111,71,9; മസീറ-4,1,0.
7. ദോഫാർ:  സലാല- 1135,301,158; മസ്​യൂന-40,13,0; ഷാലിം-32,12,0; മിർബാത്ത്​-5,1,1; തഖാ-9,3,0; തുംറൈത്ത്​-23,1,0; റഖിയൂത്ത്​ -4,0,0; ദൽഖൂത്ത്​-3,0,1.
8. വടക്കൻ ശർഖിയ:  ഇബ്ര- 159,80,10; അൽ ഖാബിൽ-61,31,6; ബിദിയ -95,53,3; മുദൈബി -472,239,24; ദമാ വതായിൻ-107,55,4; വാദി ബനീ ഖാലിദ്​ -35,11,1.
9. ബുറൈമി:  ബുറൈമി -516,285,14; മഹ്​ദ-13,8,0, സുനൈന-1,0,0.
10. ദാഹിറ:  ഇബ്രി- 492,241,24; ദങ്ക്​-43, 26,3; യൻകൽ -98,46,8.
11. മുസന്ദം: ഖസബ്​ -16,9,1; ദിബ്ബ-6,3,3; ബുക്ക -4,1,2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1557 more covid patients oman
Next Story