നിമിറിൽ 1500ാമത് എണ്ണക്കിണർ പൂർത്തിയാക്കി
text_fieldsan eraമസ്കത്ത്: രാജ്യത്തെ സുപ്രധാന എണ്ണപ്പാടങ്ങളിൽ ഒന്നായ നിമിറിൽ 1500ാമത് എണ്ണക്കിണറിന്റെ ഡ്രില്ലിങ് പൂർത്തിയായി. പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ (പി.ഡി.ഒ) കമ്പനിക്കു കീഴിലുള്ള എണ്ണപ്പാടത്തിന്റെ തെക്കു ഭാഗത്താണ് പുതുതായി കിണർ നിർമിച്ചിട്ടുള്ളത്. കമ്പനിയെ സംബന്ധിച്ച് സുപ്രധാന നേട്ടമാണിതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
ആകെ 1875 കി.മീറ്റർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിമിറിലെ എണ്ണശേഖരമുള്ള പ്രദേശം. പി.ഡി.ഒക്കു കീഴിലെ ഏറ്റവും വലിയ ഫീൽഡ് ഗ്രൂപ്പായ ഇവിടെനിന്ന് 90,000 ബാരൽസ് എണ്ണയുൽപാദിപ്പിക്കുന്നുണ്ട്. 2013ലാണ് ഇവിടെ ആയിരം എണ്ണക്കിണറുകൾ പൂർത്തിയാക്കിയത്. 10 വർഷത്തിനിടെ 500 പുതിയ കിണറുകൾ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കാൻ കമ്പനിക്ക് സാധിച്ചു.
ഊർജോൽപാദന മേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന മേൽവിലാസമായി മാറിയ കമ്പനി എണ്ണയുടെയും ഗ്യാസിന്റെയും ഉൽപാദനത്തിൽ സുരക്ഷിതവും കാർബൺരഹിതവുമായ രീതി പിന്തുടരാനാണ് ശ്രമിക്കുന്നതെന്ന് പി.ഡി.ഒ മാനേജിങ് ഡയറക്ടർ സ്റ്റീവ് ഫിമിസ്റ്റർ പറഞ്ഞു. 43 വർഷം മുമ്പാണ് നിമിറിൽ ആദ്യ എണ്ണക്കിണർ പൂർത്തിയായത്.
പിന്നീട് അത്യാവശ്യ സംവിധാനങ്ങളുമായി ഏതാനും വർഷങ്ങൾക്കുശേഷമാണ് ഉൽപാദനം സജീവമായത്. ആദ്യത്തെ കിണറിൽനിന്നടക്കം മുഴുവൻ കിണറുകളും ഇപ്പോഴും എണ്ണയുൽപാദിപ്പിക്കുന്നുണ്ട്. ഒാരോ വർഷവും 130ഓളം എണ്ണക്കിണറുകൾ കുഴിച്ചാണ് കഴിഞ്ഞ വർഷങ്ങളിൽ നിമിറിൽ ശക്തമായ സംവിധാനം ഒരുക്കാൻ കമ്പനിക്ക് സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

