മസ്കത്ത്: ഒമാനിൽ 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർക്ക് നേരത്തേ രോഗബാധയേറ്റവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്.
ഏഴ് പേർ വിദേശയാത്ര ചെയ്തവരാണ്. ഒരാളുടെ കേസ് അന്വേഷണത്തിലാണ്. ഇതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി ഉയർന്നു. നേരത്തേ രോഗം സ്ഥിരീകരിച്ചതിൽ 17 പേർ രോഗ വിമുക്തി നേടിയിട്ടുമുണ്ട്.