148 പേർക്ക് കൂടി കോവിഡ്; ഒമാനിൽ രോഗബാധിതർ 3721
text_fieldsമസ്കത്ത്: ഒമാനിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 148 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3721 ആയി.
പുതിയ രോഗികളിൽ 115 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1250 ആയി ഉയർന്നിട്ടുമുണ്ട്. 2454 പേരാണ് ഇപ്പോൾ മൊത്തം അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. പുതിയ രോഗികളിൽ 112 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2726 ആയി. 646 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-1835, 458; മസ്കത്ത് -23, 4; ബോഷർ- 380,76; അമിറാത്ത്-76,13; സീബ് -406, 95; ഖുറിയാത്ത്-6,0.
2. തെക്കൻ ബാത്തിന: ബർക്ക- 152, 109; വാദി മആവിൽ- 10,8; മുസന്ന-49, 29; നഖൽ-20,18; അവാബി- 44,40; റുസ്താഖ് -49,18.
3. ദാഖിലിയ: നിസ്വ-61, 59; സമാഇൽ-30,23; ബിഡ്ബിദ്-17,3; ഇസ്കി -9,5; മന- 3,1; ഹംറ- 3,3; ബഹ്ല-22,17; ആദം-40,0.
4. വടക്കൻ ബാത്തിന: സുവൈഖ് -39, 20; ഖാബൂറ-17,12; സഹം-20,9; സുഹാർ -52,17; ലിവ -11,8; ഷിനാസ് -41,27.
5. തെക്കൻ ശർഖിയ: ബുആലി- 131,91; ബുഹസൻ- 1,1 സൂർ-27,5; അൽ കാമിൽ -12,0.
6. ദാഹിറ: ഇബ്രി- 41,16; ദങ്ക്-12,12; യൻകൽ -1,1.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,16
8. ദോഫാർ: സലാല- 18,13
9. ബുറൈമി -20, 5
10. മുസന്ദം: ഖസബ് -5,4, മദാ-1,1
