Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈദ്യുതി ഉൽപാദനത്തിൽ...

വൈദ്യുതി ഉൽപാദനത്തിൽ 14.6 ശതമാനം വർധന

text_fields
bookmark_border
വൈദ്യുതി ഉൽപാദനത്തിൽ 14.6 ശതമാനം വർധന
cancel

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ആകെ വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി അവസാനത്തോടെ ഉൽപപാദനം 14.6 ശതമാനം വർധിച്ച് 3,256.5 ജിഗാവാട്ട് അവറിൽ എത്തി. 2025-ൽ ഇതേ കാലയളവിൽ ഇത് 2,841.5 ജിഗാവാട്ട് അവർ ആയിരുന്നു.

രാജ്യത്തെ അറ്റവൈദ്യുതി ഉൽപാദനത്തിലും 13.9 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യൂർമെന്റ് കമ്പനി(ഒ.പി.ഡബ്ലിയു.പി), റൂറൽ ഏരിയ ഇലക്ട്രിസിറ്റി കമ്പനി (തൻവീർ) എന്നിവയുടെ വിവിധ മേഖലകളിലെ പർച്ചേസുകൾ ഉൾപ്പെടെയുള്ള കണക്കാണിത്.

2025 ജനുവരിയിലെ 2,749.2 ജിഗാവാട്ട് അവറിൽ നിന്ന് ഈ വർഷം ജനുവരിയിൽ ഇത് 3,132.6 ജിഗാവാട്ട് അവർ ആയി ഉയർന്നു.രാജ്യത്തെ വർധിച്ചുവരുന്ന ഊർജ ആവശ്യകതയും വ്യാവസായിക പുരോഗതിയുമാണ് ഉൽപാദനത്തിലെ ഈ വർധനവിന് പിന്നിലെ പ്രധാന ഘടകങ്ങൾ. സുസ്ഥിരമായ ഊർജ വിതരണം ഉറപ്പാക്കുന്നതിനായി വരും വർഷങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsincreaseOmanElectricity Generation
News Summary - 14.6 percent increase in electricity generation
Next Story