Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​റു മാ​സ​ത്തി​ൽ 140...

ആ​റു മാ​സ​ത്തി​ൽ 140 കോ​ടി​യു​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്​

text_fields
bookmark_border
real estate transactions
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ങ്ങ​ളി​ൽ 140 റി​യാ​ലി​ന്‍റെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ 117 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ്​ ന​ട​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഇ​ട​പാ​ടു​ക​ളി​ൽ വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. നി​യ​മ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ശേ​ഖ​രി​ച്ച ഫീ​സ് 3.34 കോ​ടി റി​യാ​ലാ​ണ്.

2022 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കി​നെ അ​പേ​ക്ഷി​ച്ച് 10.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ൽ​പ​ന ക​രാ​റു​ക​ളു​ടെ ആ​കെ മൂ​ല്യം 54.57 കോ​ടി റി​യാ​ലാ​ണ്. 32,907 ക​രാ​റു​ക​ളാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ൽ​പ​ന ക​രാ​ർ മൂ​ല്യ​ത്തി​ൽ 11.1 ശ​ത​മാ​നം കു​റ​വും ക​രാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 8.5 ശ​ത​മാ​നം കു​റ​വും രേ​ഖ​പ്പെ​ടു​ത്തി.

ബാ​ങ്ക്, ബി​ൽ​ഡി​ങ്​ സൊ​സൈ​റ്റി ജാ​മ്യ വ്യ​വ​സ്ഥ​യി​ലെ ക​രാ​റു​ക​ളു​ടെ മൂ​ല്യം 52.6 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 12,062 ക​രാ​റു​ക​ളി​ൽ​നി​ന്നാ​യി 85.21 കോ​ടി റി​യാ​ൽ മൂ​ല്യ​മു​ള്ള ഇ​ട​പാ​ടു​ക​ളാ​ണ്​ ന​ട​ന്ന​ത്. അ​തേ​സ​മ​യം, എ​ക്സ്ചേ​ഞ്ച് ക​രാ​റു​ക​ളു​ടെ എ​ണ്ണം 48 ല​ക്ഷം റി​യാ​ൽ മൂ​ല്യ​മു​ള്ള 732 എ​ണ്ണ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ ഇ​ഷ്യൂ ചെ​യ്ത പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 1,17,870 ആ​ണ്. 1.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കി​യ പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ എ​ണ്ണം 633 ആ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ 79.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല രാ​ജ്യ​ത്ത്​ അ​തി​വേ​ഗം ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estatereal estate transaction
News Summary - 140 crore real estate transaction in six months
Next Story