നുഴഞ്ഞുകയറ്റം; 13 പേർ പിടിയിൽ
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ധങ്ക് വിലായത്തിൽനിന്ന് നുഴഞ്ഞുകയറ്റത്തിനും തൊഴിൽ നിയമ ലംഘനങ്ങൾക്കും പതിനഞ്ച് വിദേശ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് പതിമൂന്ന് എത്യോപ്യൻ പൗരന്മരെയും, തൊഴിൽ, വിദേശ താമസ നിയമങ്ങൾ ലംഘിച്ചതിന് രണ്ട് ബംഗ്ലാദേശി പൗരന്മാരെയുമാണ് അറസ്റ്റ് ചെയ്തത്.
ഇബ്രിയിലെ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ, ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് പ്രതികളെ പിടിക്കൂടുന്നത്. അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിലവിൽ നിയമ നടപടികൾ പുരോഗമിക്കുകയണെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

