125 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsസുവൈഖ് വിലായത്തിലെ കടകളിൽ വടക്കന്‍ ബാത്തിന
മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: സുവൈഖ് വിലായത്തില്‍നിന്ന് നഗരസഭ അധികൃതര്‍ 125 കിലോയിൽ അധികം ഉപയോഗ ശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയും വേണ്ടത്ര ശുചിത്വമില്ലാതെയും സൂക്ഷിച്ച ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും വില്പന നടത്തുന്നതിനും മതിയായ അനുമതിയും സ്ഥാപനത്തിനുണ്ടായിരുന്നില്ലെന്ന് വടക്കന്‍ ബാത്തിന മുനിസിപ്പാലിറ്റി വ്യക്തമാക്കി.
സ്ഥാപനത്തിനെതിരെ നിയമ നടപടികള്‍ എടുക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിപണികളില്‍ പരശോധന തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍ വഴി വിവരം അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

