Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1210 പേർക്ക്​ ...

ഒമാനിൽ 1210 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
ഒമാനിൽ 1210 പേർക്ക്​  കൂടി കോവിഡ്​ സ്​ഥിരീകരിച്ചു
cancel
മസ്​കത്ത്​: ഒമാനിൽ 1210 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 50207 ആയി. 3987 സാമ്പിളുകളാണ്​ പരിശോധന നടത്തിയത്​.  പുതിയ രോഗികളിൽ 939 പേരും സ്വദേശികളാണ്​. 271 പേർ മാത്രമാണ്​ പ്രവാസികൾ. 1005 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 32005 ആയി. ഒമ്പതു പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 233 ആയി ഉയർന്നു.  64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 469 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 128 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17969 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. മസ്​കത്തിലാണ്​ ഇന്ന്​ ഏറ്റവുമധികം പുതിയ രോഗികളുള്ളത്​. 531 പുതിയ കേസുകളാണ്​ മസ്​കത്തിലുള്ളത്​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 30697 ആയി.  ഇതിൽ 21617 പേർക്ക്​​  അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 145 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 244 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 119 പുതിയ രോഗികളുള്ള ബോഷറാണ്​ അടുത്ത സ്​ഥാനത്ത്​. മത്രയിൽ 52 പുതിയ രോഗികളാണ്​ ഉള്ളത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-7747, 6146,52; ബോഷർ-8223,5901,119; മസ്​കത്ത്​- 992,808, 33; അമിറാത്ത്-2055,1224,64; സീബ്​ -11165,7296,244; ഖുറിയാത്ത്​-515,242,19.
2. വടക്കൻ ബാത്തിന: സുവൈഖ്​ -1340,742,33; ഖാബൂറ-425,258,6; സഹം-996,558,56; സുഹാർ -2005,1151,73; ലിവ -474,299,14; ഷിനാസ്​ -485,258,41.
3. തെക്കൻ ബാത്തിന: ബർക്ക-2376,1131,92; വാദി മആവിൽ- 217,105,18; മുസന്ന-979,478,16; നഖൽ -224,116,9; അവാബി- 174,135,6;  റുസ്​താഖ്​ -986,377,40.  
4. ദാഖിലിയ:  നിസ്​വ-586,303,13; സമാഇൽ-639,296,14; ബിഡ്​ബിദ്-395,207,26;  ഇസ്​കി -300,160,13; മന-105,36,5;  ഹംറ-122,59,3;  ബഹ്​ല -249,125,5; ആദം-114,84,15.
5. അൽ വുസ്​ത: ഹൈമ-111,43,0; ദുകം -1128,1047,0; അൽ ജാസിർ-132,34,0; മഹൂത്​ - 2,1,0.
6. തെക്കൻ ശർഖിയ: ബുആലി-562,424,2; ബുഹസൻ-80,55,1; സൂർ-440,201,51; അൽ കാമിൽ -118,73,1; മസീറ-4,1,0.
7. ദോഫാർ:  സലാല- 1293,359,61; മസ്​യൂന-43,22,3; ഷാലിം-39,16,1; മിർബാത്ത്​-5,2,0; തഖാ-9,3,0; തുംറൈത്ത്​-27,3,3; റഖിയൂത്ത്​ -4,0,0; ദൽഖൂത്ത്​-4,2,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 170,94,5; അൽ ഖാബിൽ-66,35,0; ബിദിയ -112,54,16; മുദൈബി -499,258,8; ദമാ വതായിൻ-108,65,0; വാദി ബനീ ഖാലിദ്​ -36,12,0.
9. ബുറൈമി:  ബുറൈമി -544,338,12; മഹ്​ദ-13,9,0, സുനൈന-2,0,0.
10. ദാഹിറ:  ഇബ്രി- 581,262,10; ദങ്ക്​-51, 32,4; യൻകൽ -106,51,2.
11. മുസന്ദം: ഖസബ്​ -18,10,2; ദിബ്ബ-6,3,0; ബുക്ക -5,1,1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1210 covid patients oman
Next Story