Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായി അപലപിച്ച് ഇന്ത്യ

text_fields
bookmark_border
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായി അപലപിച്ച് ഇന്ത്യ
cancel

ന്യൂഡൽഹി/ മസ്കത്ത്: ഒമാൻ തീരത്ത് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന പനാമ പതാകയേന്തിയ ‘എം.ടി ഓൺ പീസ്’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലെ ജീവനക്കാരായ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ആകെ 19 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ജീവനക്കാരെ ഒമാൻ അധികൃതരുടെ സഹായത്തോടെ അടിയന്തരമായി ഒഴിപ്പിക്കുകയും മുസന്ദത്തിലെ ഖസബിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഒമാൻ സർക്കാർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു.

മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. ഇത്തരം അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വാണിജ്യവും എത്രയും വേഗം ഉറപ്പാക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11 Indians Injured in Ship Attack Near Strait of Hormuz
Next Story