Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1072 പേർക്ക്​ കൂടി...

1072 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്

text_fields
bookmark_border
1072 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്
cancel
മസ്​കത്ത്​:  1072 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 46178 ആയി. 3515 പേർക്കാണ്​ പരിശോധന നടത്തിയത്​.  പുതിയ രോഗികളിൽ 799 പേർ സ്വദേശികളും  273 ​പേർ പ്രവാസികളുമാണ്​. 949 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 27917 ആയി. ഇന്നും പത്ത്​ പേർ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 213 ആയി ഉയർന്നു. 65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 458 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 121 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 18048 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  പുതിയ രോഗികളിൽ 520 പേർ പേർ മസ്​കത്ത്​ ഗവർണറേറ്റിലാണുള്ളത്​​.  ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 29366 ആയി. ഇതിൽ 19245 പേർക്ക്​​  അസുഖം ഭേദമായിട്ടുണ്ട്​.  മരണപ്പെട്ടതിൽ 137 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 225 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 106 പുതിയ രോഗികളുള്ള ബോഷർ രണ്ടാമതും 87 എണ്ണമുള്ള മത്ര മൂന്നാമതുമാണ്​ ഉള്ളത്​. മസ്​കത്ത്​ കഴിഞ്ഞാൽ 208 പുതിയ രോഗികളുള്ള വടക്കൻ ബാത്തിനയാണ്​ രണ്ടാമത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-7617, 5906,87; ബോഷർ-7956,4938,106; മസ്​കത്ത്​- 878,808, 27; അമിറാത്ത്-1893,1053,68; സീബ്​ -10581,6342,225; ഖുറിയാത്ത്​-441,198,7.
2. വടക്കൻ ബാത്തിന: സുവൈഖ്​ -1120,586,52; ഖാബൂറ-363,189,20; സഹം-784,399,15; സുഹാർ -1729,851,78; ലിവ -418,230,22; ഷിനാസ്​ -399,202,21.
3. തെക്കൻ ബാത്തിന: ബർക്ക-2011,988,44; വാദി മആവിൽ- 182,98,17; മുസന്ന-871,430,33; നഖൽ -207,104,13; അവാബി- 165,127,6;  റുസ്​താഖ്​ -870,323,32.  
4. ദാഖിലിയ:  നിസ്​വ-541,253,14; സമാഇൽ-587,244,35; ബിഡ്​ബിദ്-343,188,23;  ഇസ്​കി -273,153,13; മന-89,31,3;  ഹംറ-105,50,2;  ബഹ്​ല -217,95,6; ആദം-97,78,6.
5. അൽ വുസ്​ത: ഹൈമ-59,41,1; ദുകം -1128,958,2; അൽ ജാസിർ-82,16,0; മഹൂത്​ - 2,0,1.
6. തെക്കൻ ശർഖിയ: ബുആലി-524,399,13; ബുഹസൻ-70,38,1; സൂർ-361,189,5; അൽ കാമിൽ -102,71,3; മസീറ-4,1,0.
7. ദോഫാർ:  സലാല- 976,297,3; മസ്​യൂന-40,13,0; ഷാലിം-32,12,0; മിർബാത്ത്​-4,1,0; തഖാ-9,3,0; തുംറൈത്ത്​-23,1,0; റഖിയൂത്ത്​ -4,0,0; ദൽഖൂത്ത്​-2,0,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 149,75,8; അൽ ഖാബിൽ-55,27,2; ബിദിയ -92,50,3; മുദൈബി -449,232,24; ദമാ വതായിൻ-103,55,0; വാദി ബനീ ഖാലിദ്​ -34,11,2.
9. ബുറൈമി:  ബുറൈമി -502,285,7; മഹ്​ദ-13,8,0, സുനൈന-1,0,0.
10. ദാഹിറ:  ഇബ്രി- 468,192,19; ദങ്ക്​-40, 26,1; യൻകൽ -90,39,3.
11. മുസന്ദം: ഖസബ്​ -15,9,0; ദിബ്ബ-6,3,3; ബുക്ക -2,1,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1072 covid patients in oman
Next Story