Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനേ​രി​ട്ടു​ള്ള വി​ദേ​ശ...

നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ 10.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന

text_fields
bookmark_border
10.4 percent growth in foreign direct investment
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാം​പാ​ദം വ​രെ 18.14 ശ​ത​കോ​ടി റി​യാ​ലാ​ണ്​ നി​ക്ഷേ​പം. 2021ലെ ​ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 10.4 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്. ഒ​മാ​നും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര വി​നി​മ​യം ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ 3,04,21,400 റി​യാ​ലാ​ണ്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 46.18 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്.

നി​ർ​മാ​ണ മേ​ഖ​ല​യി​ലെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്റെ മൂ​ല്യം മൂ​ന്നാം പാ​ദ​ത്തി​ന്റെ അ​വ​സാ​നം വ​രെ 17,17,100 റി​യാ​ലാ​ണ്. ബി​സി​ന​സ് അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം 2020-2022 കാ​ല​യ​ള​വി​ൽ 35 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

‘ഇ​ൻ​വെ​സ്റ്റ് ഈ​സി’ പോ​ർ​ട്ട​ലി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 9,89,495 ഇ​ട​പാ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ളു​ക​ൾ​ക്ക്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​തെ നി​ക്ഷേ​പ ലൈ​സ​ൻ​സും മ​റ്റും നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ‘ഇ​ൻ​വെ​സ്റ്റ് ഈ​സി’ പോ​ർ​ട്ട​ൽ.

മു​ൻ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ 23 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ്​ വ​ന്നി​ട്ടു​ള്ള​തെ​ന്ന്​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. 2021ൽ 8,04,330 ​ഇ​ട​പാ​ടു​ക​ളാ​യി​രു​ന്നു ‘ഇ​ൻ​വെ​സ്റ്റ് ഈ​സി’ പോ​ർ​ട്ടി​ലൂ​​ടെ ന​ട​ന്ന​ത്. 2021 ന​വം​ബ​ർ 17ന്​ ​പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച​തു മു​ത​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി അ​ഞ്ചു വ​രെ ഏ​ക​ദേ​ശം 23,780 ലൈ​സ​ൻ​സു​ക​ളാ​ണ് ന​ൽ​കി​യ​ത്.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളും ബി​സി​ന​സ് അ​ന്ത​രീ​ക്ഷം സു​ഗ​മ​മാ​ക്കു​ന്ന​തി​ലും വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ താ​ൽ​പ​ര്യ​വും ഒ​മാ​നെ ബി​സി​ന​സ്, നി​ക്ഷേ​പ വ​ള​ർ​ച്ച​ക്ക്​ അ​നു​കൂ​ല​മാ​യ രാ​ജ്യ​മാ​ക്കി മാ​റ്റി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:growthforeign direct investment
News Summary - 10.4 percent growth in foreign direct investment
Next Story