Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ...

കോവിഡ്​: ഒമാനിൽ മാർച്ചിൽ മരണപ്പെട്ടത്​ 104 പേർ

text_fields
bookmark_border
കോവിഡ്​: ഒമാനിൽ മാർച്ചിൽ മരണപ്പെട്ടത്​ 104 പേർ
cancel


മസ്​കത്ത്​: ഒമാനിലെ കോവിഡ്​ മരണനിരക്ക്​ ഉയരുന്നു. കഴിഞ്ഞ മാർച്ചിൽ 104 പേരാണ്​ മരണപ്പെട്ടത്​. ഫെബ്രുവരിയെ അപേക്ഷിച്ച്​ മരണനിരക്കിൽ കാര്യമായ വർധനവ്​ തന്നെ ദൃശ്യമാണെന്ന്​ ഒമാൻ ടെലിവിഷ​െൻറ റിപ്പോർട്ടിൽ പറയുന്നു.


മാർച്ചിൽ ദിവസം ശരാശരി 3.5 ആളുകൾ വീതമാണ്​ മരണപ്പെട്ടത്​. ഫെബ്രുവരിയിൽ ഇത്​ 1.6ഉം ജനുവരിയിൽ ഇത്​ ഒന്നും ആയിരുന്നു. 2020 ഡിസംബറിൽ പ്രതിദിന നിരക്ക്​ 2.3 ആയിരുന്നതാണ്​ ജനുവരിയിൽ ഒന്നിലേക്ക്​ എത്തിയത്​. ഒമാനിൽ മഹാമാരി ആരംഭിച്ച ശേഷം ഏറ്റവും ഉയർന്ന മരണനിരക്ക്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ 2020 ഒക്​ടോബറിൽ ആയിരുന്നു. 9.7 ആയിരുന്നു അന്ന്​ പ്രതിദിന നിരക്ക്​. ഏറ്റവും കുറവ്​ റിപ്പോർട്ട്​ ചെയ്​തതാക​െട്ട 2021 ജനുവരിയിലുമാണ്​. രാജ്യത്തെ കോവിഡ്​ മരണനിരക്കിലുള്ള വർധന ഭയപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.


ഒമാനിൽ താമസിക്കുന്ന എല്ലാവരും കോവിഡ്​ മുൻകരുതൽ നടപടികൾ ഉത്തരവാദിത്വത്തോടെ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ഒാർമിപ്പിച്ചു. എന്നാൽ മാത്ര​േമ എല്ലാവരും സുരക്ഷിതരായിരിക്കുകയുള്ളൂ. രണ്ട്​ ദശലക്ഷത്തിലധികം അധിക ഡോസ്​ വാക്​സിൻ ബുക്ക്​ ചെയ്​തതായും അത്​ വൈകാതെ രാജ്യത്ത്​ എത്തുമെന്നാണ്​ കരുതുന്നതെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു.


ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നതിൽ മജ്​ലിസുശൂറ ആരോഗ്യ-പരിസ്​ഥിതികാര്യ കമ്മിറ്റിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്​. സാഹചര്യങ്ങൾ വിലയിരുത്തിവരുന്നുണ്ടെന്നും എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും കമ്മിറ്റി ഒാർമിപ്പിച്ചു. കൂടുതൽ വാക്​സിൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്​തിപ്പെടുത്തണമെന്നും സമൂഹത്തി​െൻറ എല്ലാതുറകളിൽ ഉള്ളവരെയും ഉൾപ്പെടുത്തി പ്രതിരോധ കുത്തിവെപ്പി​െൻറ മുൻഗണനാപട്ടിക വിപുലീകരിക്കണമെന്നും ശൂറാ കമ്മിറ്റിയുടെ പ്രസ്​താവനയിൽ പറയുന്നു.


രാജ്യം സാമ്പത്തികവും ആരോഗ്യ പരവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെ​േട്ടാടെ നിൽക്കണമെന്ന്​ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്​ധരും ആവശ്യപ്പെടുന്നു. എല്ലാവരും ക്ഷമയോടെയും ​െഎക്യത്തോടെയും നിലനിൽക്കുന്നതിന്​ ഒപ്പം നിലവിലെ സാഹചര്യങ്ങൾ വഷളാകാതിരിക്കാൻ സർക്കാർ കൈകൊണ്ട നടപടികൾ മനസിലാക്കുകയും പാലിക്കുകയും വേണം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsomancoviddeath
Next Story