‘കേരളത്തിന്റെ നൂറ് നവോത്ഥാന നായകർ’ അമേരിക്കയിൽ പ്രകാശനം ചെയ്തു
text_fieldsസിദ്ദീഖ് ഹസൻ രചിച്ച ‘കേരളത്തിന്റെ നൂറ് നവോത്ഥാന നായകർ’ പുസ്തകത്തിന്റെ പ്രകാശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ നടന്നപ്പോൾ
മസ്കത്ത്: സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് ഹസൻ രചിച്ച ‘കേരളത്തിന്റെ നൂറ് നവോത്ഥാന നായകർ ’ പുസ്തകത്തിന്റെ അമേരിക്കയിലെ പ്രകാശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ നടന്നു.
വ്യവസായിയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനുമായ ജോണി കുരുവിളക്കു നൽകി മുൻമന്ത്രിയും എം.എൽ എ.യുമായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എം.എൽ.എയും ചേർന്നാണ് പ്രകാശനം ചെയ്തത്.
അമേരിക്കയിലെ മലയാളികൾക്കായി പ്രവർത്തിക്കുന്ന, മലയാള ഭാഷാ വ്യാപനത്തിനും പഠനത്തിനുമായി പ്രവർത്തിക്കുന്ന മലയാള ഭാഷ സഹായി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പുസ്തകത്തിന്റെ വിതരണം നടത്തുന്നത്.
മാണി സി. കാപ്പൻ, ജോണി കുരുവിള എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി അമേരിക്കൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ഐ.ഒസി കേരള ചാപ്റ്റർ അമേരിക്കൻ നാഷനൽ പ്രസിഡന്റ് ലീല മാരിയറ്റ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ടി.കെ. വിജയൻ, പ്രവാസി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

