Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ബ​ൽ ശം​സ് മ​ൻ​ദ​അ്...

ജ​ബ​ൽ ശം​സ് മ​ൻ​ദ​അ് ഗ്രാ​മ​ത്തി​ൽ 10 വീ​ടു​ക​ൾ കൈ​മാ​റി

text_fields
bookmark_border
ജ​ബ​ൽ ശം​സ് മ​ൻ​ദ​അ് ഗ്രാ​മ​ത്തി​ൽ 10 വീ​ടു​ക​ൾ കൈ​മാ​റി
cancel

മ​സ്ക​ത്ത്: ജ​ബ​ൽ ശം​സ് മ​ല​നി​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് സു​ര​ക്ഷി​ത​വും ആ​ധു​നി​ക​വു​മാ​യ താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മ​ൻ​ദ​അ് ഗ്രാ​മ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന​പ​ദ്ധ​തി​യി​ൽ 10 വീ​ടു​ക​ൾ കൈ​മാ​റി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ​വ​യാ​ണ് ഓ​രോ വീ​ടും. ജ​ബ​ൽ ശം​സ് മ​ല​നി​ര​ക​ളു​ടെ സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഇ​വ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​മാ​ൻ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ഉ​യ​ർ​ന്ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ദൂ​ര മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​റി​ന്റെ സാ​മൂ​ഹി​ക വി​ക​സ​ന ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ക​ഴി​ഞ്ഞ ദി​വ​സം മ​ൻ​ദ​ഇ​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദാ​ഖി​ലി​യ ഗ​വ​ർ​ണ​ർ ശൈ​ഖ് ഹി​ലാ​ൽ ബി​ൻ സെ​യ്ദ് അ​ൽ ഹ​ജ്രി യൂ​നി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലാ​യി സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - 10 houses handed over in Jabal Shams Manda village
Next Story