ക്രൂസ് കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ വിസ
text_fieldsഒമാനിലെത്തിയ ആഡംബര കപ്പൽ യാത്രക്കാർ
മസ്കത്ത്: ഒമാനിലേക്ക് കൂടുതൽ ക്രൂസ് സഞ്ചരികളെ ആകർഷിക്കാൻ രണ്ട് പുതിയ വിസകൾക്ക് തുടക്കം കുറിച്ച് അധികൃതർ. 10 ദിവസം, ഒരുമാസം കാലാവധിയുള്ള വിസകളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 10 ദിവസത്തേക്കുള്ളത് സൗജന്യ വിസയായിരിക്കും.
വിദേശികളുടെ താമസ നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷൻസിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷറാഖിയാണ് തീരുമാനം (നമ്പർ 132/2024) പുറപ്പെടുവിച്ചത്. നേരത്തേയുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ 10ലെ ക്ലോസ് 3ല്‍ ഭേദഗതി വരുത്തിയതായും ഉത്തരവില്‍ പറയുന്നു.
10 ദിവസത്തെ സൗജന്യ വിസ ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് അനുവദിക്കുക. ഇതിന് ഏജന്റ് മുഖേന അപേക്ഷിക്കണം. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ എത്തുകയും വേണമെന്നാണ് വ്യവസ്ഥ. ഒമാനിലെത്തിയശേഷം 10 ദിവസമാണ് വിസാ കാലാവധി.
ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസത്തെ വിസ നേടാനും സാധിക്കും. വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ സുൽത്താനേറ്റിൽ എത്തിച്ചേേരണ്ടതാണെന്നും വ്യവസ്ഥയിൽ പറയുന്നു.
ഒമാനിൽ ക്രൂസ് കപ്പലുകളുടെ സീസൺ ഒക്ടോബർ അവസാനവാരത്തിലാണ് തുടങ്ങാറുള്ളത്. ആഡംബര കപ്പലുകൾ നടത്തൂന്ന ടൂറിസം പാക്കേജുകൾ പലതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴിയൊരുക്കാറുണ്ട്. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയും അന്താരാഷ്ട്ര വിനോദ സഞ്ചാര കമ്പനിയുമായി സഹകരിച്ച് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനുള്ള മാർഗങ്ങളും തേടാറുണ്ട്.
കപ്പൽ വിനോദ സഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി ഒമാനെ മാറ്റാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ 3165 ചതുരശ്ര കിലോ മീറ്റർ ദൈർഘ്യമുള്ള തീരദേശം ഇതിന് അനുയോജ്യമായിരിക്കും. മത്ര സൂഖിലാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

