Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്: മെഡൽ തിളക്കവുമായെത്തിയ ഒമാനി അത്‌ലറ്റുകൾക്ക് സ്വീകരണം

text_fields
bookmark_border
100 മീറ്റർ ഓട്ടത്തിൽ അലി അൽ ബലൂഷി വെള്ളിയും മുൽഹാം അൽ ബലൂഷി വെങ്കലവും നേടിയിരുന്നു
ഏഷ്യൻ ഗെയിംസ്: മെഡൽ തിളക്കവുമായെത്തിയ ഒമാനി അത്‌ലറ്റുകൾക്ക് സ്വീകരണം
cancel

മസ്‌കത്ത്: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടവുമായി മടങ്ങിയെത്തിയ ഒമാൻ ദേശീയ അത്‌ലറ്റിക്സ് ടീമിന് ഉജ്വല സ്വീകരണം. ഒമാൻ കായിക-യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ നേരിട്ടെത്തി കായികതാരങ്ങളെ സ്വീകരിച്ചു.

100 മീറ്റർ ഓട്ടത്തിൽ ഒമാന്റെ അലി അൽ ബലൂഷി വെള്ളിയും മുൽഹാം അൽ ബലൂഷി വെങ്കലവും നേടിയിരുന്നു. ആവേശകരമായ ഫിനിഷിൽ 10.04 സെക്കൻഡിൽ ഓടിയെത്തിയാണ് അലി അൽ ബലൂഷി വെള്ളി മെഡൽ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ 10.11 സെക്കൻഡിൽ റേസ് പൂർത്തിയാക്കി മുൽഹാം അൽ ബലൂഷി വെങ്കല മെഡലും ഒമാന്റെ അക്കൗണ്ടിലെത്തിച്ചു.

2010-ൽ അത്‌ലറ്റ് പരിശീലന കേന്ദ്രത്തിലൂടെ കരിയർ ആരംഭിച്ച അലി അൽ ബലൂഷി നിലവിൽ ഒമാന്റെ പ്രോമിസിംഗ് അത്‌ലറ്റ് പദ്ധതിയിലെ ‘എ’ കാറ്റഗറി താരമാണ്. 2017 മുതൽ ദേശീയ ടീമിന്റെ ഭാഗമായ അലി, 2019-ലെ ഗൾഫ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയിരുന്നു. 2021-ൽ നെയ്‌റോബിയിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയ താരം, 2024-ൽ ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 60 മീറ്റർ സ്പ്രിന്റിൽ (6.50 സെക്കൻഡ്) സ്വർണവും നേടിയിട്ടുണ്ട്. മുൽഹാം ബിൻ ദർവിഷ് അൽ ബലൂഷി ഖത്തറിൽ നടന്ന ജി.സി.സി ഗെയിംസ് 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. 2024-ൽ ഇറാഖിൽ നടന്ന പശ്ചിമേഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും, 2025-ൽ അൾജീരിയയിൽ നടന്ന 24 ആമത് അറബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും മുൽഹാം സ്വന്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Athletes Honored in Muscat Airport
Next Story