ലുലു ‘ഡ്രീം ഡ്രൈവ് ഷോപ്പ് ആൻഡ് വിൻ 2025’ കാമ്പയിന് തുടക്കം
text_fields‘ഡ്രീം ഡ്രൈവ് ഷോപ്പ് ആൻഡ് വിൻ 2025’ കാമ്പയിന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറുകൾ
മസ്കത്ത്: റമദാനിൽ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ലുലു ഒമാൻ ഡ്രീം ഡ്രൈവ് ഷോപ്പ് ആൻഡ് വിൻ 2025’ കാമ്പയിന് തുടക്കം കുറിച്ചു. ഈ കാമ്പയിൻ കാലയളവിൽ പത്ത് റിയാലോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് ഇ-റാഫിളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് മെഗാസമ്മാനമായി എട്ട് നിസ്സാൻ പാത്ത്ഫൈൻഡർ കാറുകൾ(എസ് 4ഡബ്ലു.ഡി), ഇതിന് പുമെ സ്മാർട്ട് ടി.വികൾ, റഫ്രിജറേറ്ററുകൾ, എയർ ഫ്രയറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ലഭിക്കുക.
സുൽത്താനേറ്റിലെ ലുലുവിന്റെ എല്ലാ ഔട്ട് ലെറ്റുകളിലും കാമ്പയിൻ നടക്കും. 10 റിയാൽ ബിൽ ചെയ്തുകഴിഞ്ഞാൽ ഒരു വാട്സ്ആപ് ആയിട്ടോ, എസ്.എം.എസ് ആയിട്ടോ സന്ദേശം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശത്തിലുള്ള ലിങ്കിൽ കയറി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മാർഗനിർദേശങ്ങൾ പാലിച്ച് ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഉപഭോക്താവിന് ലുലു ആപ് ഡൗൺലോഡ് ചെയ്ത് ഇ-ബിൽസ് പോർട്ടലിൽ അവരുടെ കൂപ്പണുകൾ പരിശോധിക്കാം. പ്രമോഷൻ കാലയളവിൽ വ്യത്യസ്ത തീയതികളിലായി എട്ട് നറുക്കെടുപ്പുകൾ നടക്കും.
ഈ റമദാനിൽ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാനും ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് അവസരം നൽകാനായി ഡ്രീം ഡ്രൈവ് കാമ്പെയ്ൻ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു.ഉപഭോക്താക്കളുമായി ഇടപഴകുന്നതിനുള്ള ഞങ്ങളുടെ നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണിത്. എല്ലാ വർഷവും ഇത് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ തുടർച്ചയായ പിന്തുണക്കും വിശ്വസ്തതക്കും നന്ദി പറയാനുമുള്ള ഒരു വേദിയാണ് ഡ്രീം ഡ്രൈവ്. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും അനുഗ്രഹീതമായ റമദാൻ മാസം ആശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റമദാനിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഷോപ്പിങ് എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനും ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. സീസണിന് അനുയോജ്യമായ മികച്ച ഉൽപന്നങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഞങ്ങളുടെ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റമദാനിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകൾ, പ്രമോഷനുകൾ, ഓഫറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫ്രഷ് ഉൽപന്നങ്ങൾ, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യ സാധനങ്ങളിലും ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളും എക്സ് ക്ലൂസീവ് ഓഫറുകളും ലഭിക്കും. റമദാൻ അവശ്യ സാധനങ്ങൾ വാങ്ങുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമുള്ള അനുഭവമാക്കി മാറ്റുന്നതിന് പ്രത്യേക റമദാൻ കിറ്റുകളും ലഭ്യമാകും. പാൽപൊടി, അരി, പഞ്ചസാര, ജെല്ലികൾ, കെച്ചപ്പ്, എണ്ണ, പയർവർഗങ്ങൾ, പാസ്ത, ധാന്യങ്ങൾ, കാപ്പി, ചായ തുടങ്ങിയ അവശ്യ പലചരക്ക് സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് കിറ്റുകളിൽ ലഭ്യമാക്കും.
ഉപഭോക്താക്കൾക്ക് ലുലുവിന്റെ ഹാപ്പിനസ് ലോയൽറ്റി റിവാർഡ്സ് പ്രോഗ്രാമിന്റെ ഭാഗമാകാനും കഴിയും. ഈ ലോയൽറ്റി പ്രോഗ്രാമിലൂടെ, അംഗങ്ങൾക്ക് ഓരോ വാങ്ങലിലും എക്സ് ക്ലൂസീവ് ഡീലുകളും ഡിസ്കൗണ്ടുകളും തൽക്ഷണ ലാഭം നേടാനും, തിരഞ്ഞെടുത്ത ഇനങ്ങളുടെ പ്രത്യേക വിലകൾ ആക്സസ് ചെയ്യാനും കഴിയും. ഷോപ്പർമാർക്ക് ഓരോ ഇടപാടിലും പോയന്റുകൾ നേടാനും സാധിക്കും. മികച്ച അനുഭവങ്ങൾ നൽകുന്നതിനായി ലുലു ഓൺലൈൻ ആപ് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

