ഷാനവാസ് ആലമിന് യാത്രയയപ്പ് നൽകി
text_fieldsമസ്കത്ത്: പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാരനായ ജാംഷഡ്പുർ സ്വദേശി ഷാനവാസ് ആലമിന് യാത്രയയപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിൽ ആപ്ലിക്കേഷൻ ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ ആയിട്ടായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അഫ്താബ് ഇല്ലത്ത്, സെക്ഷൻ ഹെഡ് സുലൈമാൻ അൽ മർസൂഖി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് ഇദ്ദേഹം മടങ്ങുന്നത്.
അഞ്ച് വർഷത്തെ പ്രവാസത്തിന് ശേഷമാണ് ഇദ്ദേഹം മടങ്ങുന്നത്. 2016ൽ ഒമാനിലെത്തിയ ഇദ്ദേഹം മലയാളികളുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു.
ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപാട് അനുഭവങ്ങളാണ് പ്രവാസജീവിതം തനിക്ക് നൽകിയതെന്ന് ഷാനവാസ് ആലം പറയുന്നു. എല്ലാവരെയും മനുഷ്യരായി കാണുന്ന കീഴുദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും, സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ കണിശത പുലർത്തുന്നവർ അങ്ങനെ നീളുന്ന ഒാർമകൾ...
മലയാളികളുടെ കൂടെ ജോലിചെയ്യാനും സഹവസിക്കാനും സാധിച്ചത് ഭാഗ്യമായാണ് ഇദ്ദേഹം കരുതുന്നത്. ജാബിർ പോളിഗ്ലോട്ട്, സഹപ്രവർത്തകരായ സജീർ, സലിം മുജീബ്, സാജിദ് റഹ്മാൻ, ഷാജഹാൻ, അബ്ദുൽ ജലീൽ, സഫീർ കുട്ടി, ഫൈസൽ മാങ്ങാട്ടിൽ, ബാലസുന്ദരം തുടങ്ങിയവരൊക്കെയാണ് അടുത്ത സുഹൃത്തുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

