Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightഇനി ആന്‍റിജന്‍ പരിശോധന...

ഇനി ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാം

text_fields
bookmark_border
ഇനി ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാം
cancel

തിരുവനന്തപുരം: ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ ആർ.ടി.പി.സി.ആറിന്​​ പകരം ഇനി​ റാപിഡ്​ ആൻറിജൻ പരിശോധന. ഡിസ്​ചാർജ്​ പ്രോ​േട്ടാക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്​ നിർദേശങ്ങൾ പുറപ്പെടുവിച്ചു.  ആർ.ടി.പി.സി.ആറിനെ  അപേക്ഷിച്ച്​  വേഗം പരിശോധന നടപടി പൂർത്തിയാക്കാമെന്നതാണ്​ ആൻറിജൻ പരിശോധനയുടെ പ്രത്യേകത. ഒരു സാമ്പിൾ പരിശോധന പൂർത്തിയാക്കാൻ ആർ.ടി.പി.സി.ആറിൽ ആറു​ മണിക്കൂർ വരെ വേണം. റാപിഡ്​ ആൻറിജനിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫലം ലഭിക്കും. ​ചെലവും കുറവാണ്​. 

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളുടെ ഭാരം കുറക്കാമെന്നതാണ്​ ആൻറിജൻ പരിശോധനയുടെ പ്രയോജനം. പരിശോധനഫലം വൈകുന്നത്​ മൂലം ​രോഗികൾ കൂടുതൽ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരുന്ന​തും ഒഴിവാക്കാം. ഡിസ്​ചാർജ് സംബന്ധിച്ച്​ രണ്ടാം വട്ടമാണ്​ പ്രോ​േട്ടാക്കോൾ ഭേദഗതി വരുന്നത്​. 

ലക്ഷണമില്ലാത്തവർ:
രോഗലക്ഷണങ്ങളില്ലാത്ത രോഗികളിൽ പോസിറ്റിവ് ആയി 10ാം ദിവസം ആൻറിജൻ പരിശോധന നടത്താം. നെഗറ്റിവ് ആയാൽ ആശുപത്രി വിടാം. പോസിറ്റിവാണെങ്കിൽ നെഗറ്റിവ്​ ഫലം ലഭിക്കുന്നതു വരെ ഒന്നിടവിട്ട ദിവസം ആൻറിജൻ പരിശോധന തുടരണം. ഏഴുദിവസം അനാവശ്യയാത്രകളും സമ്പർക്കവും ഒഴിവാക്കണം.  

കാറ്റഗറി -എ (നേരിയ രോഗലക്ഷണമുള്ളവർ):
പോസിറ്റിവ് ആയി 10ാം ദിവസം ആൻറിജൻ പരിശോധന. ഫലം നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 10 ദിവസം പൂർത്തിയാക്കിയവർ, മൂന്നുദിവസമായി ലക്ഷണങ്ങ‍ൾ ഇല്ലാത്തവർ എന്നിവർക്ക് ആശുപത്രി വിടാം.  ഏഴുദിവസം അനാവശ്യ യാ​ത്രക്കും സമ്പർക്കത്തിനും വിലക്ക്​. 
ആൻറിജൻ ഫലം പോസിറ്റിവാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തി നെഗറ്റിവ് ആയാൽ ഡിസ്ചാർജ്. 

കാറ്റഗറി -ബി (സാമാന്യം രോഗലക്ഷണങ്ങളുള്ളവർ):
പോസിറ്റിവായി 14ാം ദിവസം ആൻറിജൻ പരിശോധന. നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയാക്കിയവർ, മൂന്നുദിവസമായി ലക്ഷണങ്ങ‍ൾ ഇല്ലാത്തവർ എന്നിവർക്ക്​ ആശുപത്രി വിടാം. ഏഴുദിവസം അനാവശ്യയാത്രയും സമ്പർക്കവും പാടില്ല.  പോസിറ്റിവാണെങ്കിൽ നെഗറ്റിവ്​ ഫലം ലഭിക്കുന്നതുവരെ ഒന്നിടവിട്ട ദിവസം പരിശോധന. 

കാറ്റഗറി- സി (തീവ്രരോഗലക്ഷണങ്ങളുള്ളവർ, മറ്റു ഗുരുതര രോഗമുള്ളവർ, അവയവമാറ്റത്തിന്​ വിധേയരായവർ): 
രോഗം സ്ഥിരീകരിച്ച്​  14ാം ദിവസം ആൻറിജൻ പരിശോധന. നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയാക്കിയവർ, മൂന്ന്​ ദിവസങ്ങളായി ലക്ഷണങ്ങ‍ൾ ഇല്ലാത്തവർ എന്നിവർക്ക്​ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയാണെങ്കിൽ ആശുപത്രി വിടാം. ഏഴ്​ ദിവസം അനാവശ്യ യാത്രാ^സമ്പർക്ക വിലക്ക്. ആൻറിജൻ പോസിറ്റിവായാൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തി നെഗറ്റിവ് ആയാൽ ഡിസ്ചാർജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health departmentcovidpcrKerala News
News Summary - new prortocol-antigen-kerala
Next Story