Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightസൗദിയിൽ വിദേശികളുടെ...

സൗദിയിൽ വിദേശികളുടെ വേതന സംരക്ഷണത്തിന്​ ഇൻഷുറൻസ്​

text_fields
bookmark_border
സൗദിയിൽ വിദേശികളുടെ വേതന സംരക്ഷണത്തിന്​ ഇൻഷുറൻസ്​
cancel

ജിദ്ദ: രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ അവകാശ സംരക്ഷണത്തിന്​​ ഇൻഷുറൻസ്​ പരിരക്ഷ ഏർപ്പെടുത്തി സൗദി ഭരണകൂടം. തൊഴിൽ  സ്ഥാപനങ്ങൾ അടച്ചപൂട്ടിയാലും തൊഴിലാളിയുടെ ശമ്പള കുടിശികയും സർവിസ്​ ആനുകൂല്യങ്ങളും നഷ്​ടപ്പെടാതെ സംരക്ഷിക്കുന്ന ഇൻഷുറൻസ്​ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതിനുള്ള മുഴുവൻ ചെലവുകളും ഗവൺമ​െൻറ്​ വഹിക്കും​. ഒരുവിധ അധിക ചെലവും സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി വഹിക്കേണ്ടി വരില്ല.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഇൻഷുറൻസ്​ പദ്ധതിക്ക്​ അംഗീകാരം നൽകിയതിന്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും മാനവി വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി നന്ദി രേഖപ്പെടുത്തി. രാജ്യത്തെ സ്വകാര്യമേഖലയിലെ സ്വദേശികളല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണ്​ ഇൻഷുറൻസ്​ പദ്ധതി​ എന്ന്​ മന്ത്രി പറഞ്ഞു. 

സ്​ഥാപനത്തിന്​ പരാജയമുണ്ടാകു​േമ്പാൾ വിദേശികളായ  തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇതിലൂടെ സഹായിക്കും. പരാജയത്തെ തുടർന്ന്​ നെഗറ്റീവ്​ ​​ഫലങ്ങൾ ഉണ്ടാകുന്നതിനെ കുറക്കാനും ഇതിലൂടെ കഴിയും​​. സ്വ​കാര്യ സ്ഥാപനങ്ങൾക്ക്​​ രാജ്യം നൽകുന്ന പ്രധാന്യവും താൽപര്യവുമാണ്​ ഇത്​ പ്രതിഫലിപ്പിക്കുന്നത്​. സൗദി സമ്പദ്​ വ്യവസ്​ഥ വികസിപ്പിക്കുന്നതിലും വിപണിയിൽ  കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിലും സ്വകാര്യ മേഖലക്ക്​ വലിയ പങ്കുണ്ട്​. ആ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ്​ ഇതിലൂടെ ഉദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇൻഷുറൻസ്​ പദ്ധതി​ നടപ്പാക്കുന്നതിന്​ മാനവ വിഭവശേഷി മന്ത്രാലയം, ധന മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്​കരിക്കാനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്​​. ഇൻഷുറൻസ്​ പദ്ധതി​യുടെ പരിധിയിൽ ഉൾപ്പെടേണ്ട സ്വകാര്യ സ്​ ഥാപനങ്ങളിലെ വിദേശി തൊഴിലാളി വിഭാഗങ്ങൾ ഏതൊക്കെയെന്ന്​ നിർണയിക്കുക, ഇൻഷുറൻസ്​ പദ്ധതി​ നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും നിശ്ചയിക്കുക, ഇൻഷുറൻസ്​ പോളിസിയുടെ മൂല്യം നിർണയിക്കുക എന്നിവ ഇൗ സമിതി കൈകാര്യം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudi
News Summary - labour wages-foreign labour-insuence-soudi
Next Story