കെ.എം.സി.സി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ട്രഷറർ എം.കെ. അബ്ദുറസാഖ്, വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഉപദേശക സമിതിയംഗം അജ്മൽ വേങ്ങര, ഇസ്ലാമിക് കൗൺസിൽ പ്രസിഡൻറ് ഷംസുദ്ദീൻ ഫൈസി, ഇൽയാസ് മൗലവി, സുബൈർ പാറക്കടവ്, സിദ്ദീഖ് കുഴിപ്പുറം, ഹമീദ്, സൈതാലി, എൻജി. മുഷ്താഖ്, ഗഫൂർ മുക്കാട്ട്, എ.കെ. മഹ്മൂദ് ആറങ്ങാടി, റഫീഖ് ഒളവറ, ഹംസ ബല്ലാക്കടപ്പുറം, ഖാലിദ് അല്ലക്കാട്ട്, റഷീദ് ഓന്തത്ത്, അബ്ദുറഹ്മാൻ ഫൈസി എന്നിവർ സംസാരിച്ചു. തുടർന്ന് അബ്ദുറഹ്മാൻ നടുവണ്ണൂരിെൻറ നേതൃത്വത്തിൽ അംഗങ്ങളുടെ മാപ്പിളപ്പാട്ടും അരങ്ങേറി. സിറാജ് എരഞ്ഞിക്കൽ സ്വാഗതവും പി.കെ. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.