തൊഴിലാളികളുടെ കുറവ് കാർഷികമേഖലയിൽ പ്രതിസന്ധിയുണ്ടാക്കി –ജബർ അൽ ബദ്ദാഹ്
text_fieldsകുവൈത്ത് സിറ്റി: മതിയായ തൊഴിലാളികളുടെ കുറവാണ് രാജ്യത്ത് കാർഷിക മേഖല അഭിമുഖീക രിക്കുന്ന പ്രധാന പ്രതിസന്ധിയെന്ന് പ്രമുഖ കുവൈത്തി കർഷകൻ ജബർ അൽ ബദ്ദാഹ്.
വിദേശികളിൽ അധികവും കാർഷിക മേഖലയിൽ ജോലി ചെയ്യാൻ താൽപര്യം കാണിക്കാത്ത പ്രവണത അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് ബംഗ്ലാദേശിൽനിന്നുള്ളവരായിരുന്നു കുവൈത്തിലെ കൃഷിയിടങ്ങളിൽ കൂടുതലുണ്ടായിരുന്നത്. റിക്രൂട്ട്മെൻറ് പ്രതിസന്ധിയും മറ്റുമായ കാരണത്താൽ ആ രാജ്യക്കാരുടെ വരവ് കുറഞ്ഞതും തിരിച്ചടിയായി. നാട്ടിലെ കൃഷിരീതികളെ കുറിച്ച് പരിചയമുള്ള തൊഴിലാളികളെ ലഭിക്കുകയും താൽപര്യം കാണിക്കുകയും ചെയ്താൽ മരുഭൂമിയിലും പൊന്നുവിളയിക്കാമെന്നാണ് ബദ്ദാഹിെൻറ കാഴ്ചപ്പാട്. ജബർ അൽ ബദ്ദാഹിന് കൃഷിയോടുള്ള താൽപര്യം പാരമ്പര്യമായി ലഭിച്ചതാണ്. പിതാവ് അബ്ദുല്ല അൽ ബദ്ദാഹ് അൽ മുതൈരി അബ്ദലിയിലെ പഴയകാല കർഷകരിൽ പ്രമുഖനായിരുന്നു. 1967 മുതലാണ് പിതാവ് അബ്ദലിയിൽ കൃഷി ആരംഭിച്ചത്.
ചെറുപ്രായത്തിലേ കൃഷിയിടങ്ങളിൽ പോയി തുടങ്ങിയ ബദർ അൽ ബദ്ദാഹും പിതാവിനെപോലെ കാർഷിക വൃത്തിയിൽ ആകൃഷ്ടനാവുകയായിരുന്നു. കാലികൾക്കുള്ള തീറ്റപ്പുല്ല്, തക്കാളി, തണ്ണീർ മത്തൻ, പച്ചമുളക് ഉൾപ്പെടെ അബ്ദലിയിൽ ഏക്കറു കണക്കിന് പരന്നുകിടക്കുന്ന തോട്ടത്തിൽ വിളയിക്കുന്നുണ്ട് . കൃഷിയോടുള്ള താൽപര്യത്തോടൊപ്പം പഴയകാല അറബികളെ പോലെ ഒട്ടകങ്ങളോടും ബദ്ദാഹിന് ഏറെ പ്രിയമാണ്. അറേബ്യൻ പാരമ്പര്യം കൈവിടാത്ത ഇദ്ദേഹത്തിെൻറ തോട്ടത്തിൽ നിരവധി ഒട്ടകങ്ങളും കൂട്ടിനായുണ്ട്. പലപ്പോഴും പരിചരിക്കാൻ ആളെ കിട്ടാതാവുമ്പോൾ ബദ്ദാഹ് ഒറ്റക്ക് തന്നെയാണ് ഒട്ടകങ്ങൾക്ക് തുണയായെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
