സൂംബ വിവാദം: കെ.കെ.ഐ.സി പ്രതിഷേധ സംഗമം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: സൂംബ വിവാദത്തിന്റെ പേരിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫിനെതിരെ കേരള വിദ്യാഭാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിലാണ് സംഗമം. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സംഗമം വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഓൺ ലൈൻ വഴി ഉദ്ഘാടനം ചെയ്യും. ചർച്ചയിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ്വാൻ ബറാമി, ഇസ്ലാഹീ സെന്റർ പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി എന്നിവർ സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

