സൂംബ വിവാദം; ടി.കെ. അഷ്റഫിനെതിരായ നടപടി പ്രതിഷേധാർഹം -കെ.കെ.ഐ.സി
text_fieldsപ്രതിഷേധ സംഗമത്തിൽ അബ്ദുസ്സലാം സ്വലാഹി പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: സൂംബ വിവാദത്തിന്റെ പേരിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) മംഗഫിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം.
പ്രതിഷേധ സംഗമ സദസ്സ്
നടപടി നിയമ വിരുദ്ധവും തെറ്റാണെന്നുമുള്ള കേരള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സംഗമം വ്യക്തമാക്കി. വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അധ്യാപകൻ ടി.കെ. അഷറഫിനെതിരെ നടപടി സ്വീകരിച്ചത് ജനാധിപത്യവിരുദ്ധമാണ്.
വിഷയത്തിൽ വിയോജിപ്പ് ഉന്നയിച്ചതിൽ ദ്രുതഗതിയിൽ സ്വീകരിച്ച സസ്പെൻഷനടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടികൾ ഫാഷിസവും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും സംഗമം വ്യക്തമാക്കി.
മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഓൺ ലൈൻ വഴി ഉദ്ഘടനം നിർവഹിച്ചു. ആക്റ്റിങ് പ്രസിഡന്റ് കെ.സി.അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ്വാൻ ബറാമി, അബ്ദുസ്സലാം സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി. ആക്റ്റിങ് ജനറൽ സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം, സമീർ അലി ഏകരൂൽ , ശബീർ സലഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

