സോഹോ ബഹ്റൈനിലെത്തുന്നു; എന്റർപ്രൈസുകൾക്കായി സുരക്ഷിതമായ ഉല ബ്രൗസർ
text_fieldsസോഹോയുടെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്
മനാമ: പ്രമുഖ ടെക്നോളജി കമ്പനിയായ സോഹോ കോർപ് ബഹ്റൈനിലെ തങ്ങളുടെ ആദ്യ ഓഫിസ് പ്രവർത്തനത്തിനൊരുങ്ങുന്നു. നിയമനത്തിൽ ബഹ്റൈനികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് ഓഫിസ് പ്രവർത്തിക്കുക.
സൈബർ സുരക്ഷ തയാറെടുപ്പ് ശക്തിപ്പെടുത്താനും സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാനും സ്ഥാപനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യത സംരക്ഷിക്കുന്ന ബ്രൗസറിന്റെ എന്റർപ്രൈസ് പതിപ്പായ ഉലാ എന്റർപ്രൈസ് പുറത്തിറക്കാനും കമ്പനി തീരുമാനിച്ചതായി കമ്പനിയുടെ വാർഷിക യൂസർ കോൺഫറൻസ് സോഹോളിക്സിൽ അധികൃതർ അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണത്തിനും നൂതനമായ വികസനത്തിനുമുള്ള ബഹ്റൈൻ വിഷൻ 2030 ലക്ഷ്യങ്ങളിൽ സംഭാവന നൽകാനുള്ള സോഹോയുടെ പ്രതിബദ്ധത ഈ പ്രഖ്യാപനത്തിലൂടെ അടിവരയിടുന്നു.
സോഹോ കോർപറേഷൻ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിൽ ഒന്നാണ്. വിൽപന, മാർക്കറ്റിങ്, ഉപഭോക്തൃ പിന്തുണ, അക്കൗണ്ടിങ്, ബാക്ക്-ഓഫിസ് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ പ്രധാന ബിസിനസ് വിഭാഗങ്ങളിലും 55ലധികം ആപ്ലിക്കേഷനുകളും കൂടാതെ നിരവധി പ്രൊഡക്ടിവിറ്റി, സഹകരണ ടൂളുകളും സോഹോ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.zoho.com/ulaa-enterprise സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.