സക്കീർ ഹുസൈൻ തുവ്വൂർ ആശയങ്ങളെ മനോഹരമായി പകരുന്ന വ്യക്തി- യാത്രയയപ്പ് സംഗമം
text_fieldsസക്കീർ ഹുസൈൻ തുവ്വൂരിന് നൽകിയ യാത്രയയപ്പ് സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: നീണ്ട 26 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) മുൻ പ്രസിഡന്റുമായ സക്കീർ ഹുസൈൻ തുവ്വൂരിന് കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ യാത്രയയപ്പ് നൽകി. ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടലിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.
കെ.ഐ.ജിയെയും അതിന്റെ ആശയങ്ങളെയും കുവൈത്തിലെ പ്രവാസി സമൂഹത്തിന് മുമ്പിൽ ഏറ്റവും മനോഹരമായി പരിചയപ്പെടുത്തുന്നതിലും സംവാദങ്ങളിൽ അതിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്നതിലും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് ആശംസ പ്രസംഗകർ ഓർമിപ്പിച്ചു. പ്രവാസി സമൂഹത്തിലെ വളർന്നുവരുന്ന തലമുറകളെ വിശ്വാസ ദാർഢ്യമുള്ളവരും സംസ്കാരസമ്പന്നരുമായി വളർത്തിയെടുക്കുന്നതിൽ മത വിദ്യാഭ്യാസ രംഗത്ത് സക്കീർ ഹുസൈൻ തുവ്വൂരിന്റെ ദശകങ്ങൾ നീണ്ട അധ്യാപന സപര്യ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ചൂണ്ടികാട്ടി. സിദ്ധീഖ് വലിയകത്ത്, കൃഷ്ണൻ കടലുണ്ടി, ഖലീൽ അടൂർ, അനിയൻ കുഞ്ഞ്, ഹംസ പയ്യന്നൂർ, ബഷീർ ബാത്ത, അസീസ് തിക്കോടി, സത്താർ കുന്നിൽ, ഡോ. അമീർ അഹ്മദ്, ഷബീർ മണ്ടോളി, സുൽഫി, ഹമീദ് മാത്തൂർ, യാഖൂബ് എലത്തൂർ, അസീസ് മാറ്റുവയൽ, സിദ്ദീഖ് മദനി എന്നിവർ ആശംസ നേർന്നു. സക്കീർ ഹുസൈൻ തുവ്വൂർ മറുപടി പ്രസംഗം നടത്തി.കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

