യുവജനപ്രസ്ഥാനം ക്രിക്കറ്റ് ടൂർണമെന്റ്: പഴയപള്ളി ജേതാക്കൾ
text_fieldsയുവജനപ്രസ്ഥാനം ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ പഴയപള്ളി യുവജനപ്രസ്ഥാനം ടീം
കുവൈത്ത് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈത്ത് മേഖല മലങ്കര ഓർത്തഡോക്സ് സഭ യുവജനപ്രസ്ഥാന യൂനിറ്റുകൾക്കായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പഴയപള്ളി യുവജനപ്രസ്ഥാനം ടീം വിജയികളായി.
മംഗഫ് വിഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മഹാ ഇടവക യുവജനപ്രസ്ഥാനം ടീം റണ്ണർ അപ്പായി. സെന്റ്.ബേസിൽ യുവജനപ്രസ്ഥാനം, സെന്റ്.സ്റ്റീഫൻസ് യുവജനപ്രസ്ഥാന ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
കുവൈത്ത് സോണൽ പ്രസിഡന്റും സെന്റ്.ബേസിൽ ഇടവക വികാരിയുമായ ഫാ. അജു കെ. വർഗീസ്, സെന്റ്.തോമസ് പഴയപള്ളി വികാരി ഫാ. എബ്രഹാം പി.ജെ, മഹാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. മാത്യു തോമസ്, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജെഫിൻ വർഗീസ്, മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗം പോൾ വർഗീസ്, കൽക്കട്ട ഭദ്രാസന കൗൺസിലംഗം ദീപക്ക് അലക്സ് പണിക്കർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.
യുവജനപ്രസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം കെ.സി ബിജു, മേഖല സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള, പ്രവാസി സെൽ കുവൈത്ത് കോഓഡിനേറ്റർ അരുൺ തോമസ്, കൺവീനർ മനു മോനച്ചൻ എന്നിവർ നേതൃത്വം നൽകി.

