യൗവനം നിർമാണാത്മകമാകണം -ആർ.എസ്.സി യൂത്ത് കൗൺസിൽ
text_fieldsഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, നവാഫ് ചപ്പാരപ്പടവ്
കുവൈത്ത് സിറ്റി: മൂല്യനിരാസങ്ങൾക്കെതിരായ തിരുത്തിലൂടെ യൗവനം നിർമാണാത്മകമാകണമെന്ന് രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ യൂത്ത് വാർഷിക കൗൺസിൽ അഭിപ്രായപ്പെട്ടു. ഐ.സി.എഫ് നാഷനൽ സെക്രട്ടറി എൻജിനീയർ അബൂ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഫർവാനിയ യൂത്ത് സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ ഷിഹാബ് വാരത്ത് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് അബ്ദുല്ല വടകര, സിറാജ് മാട്ടിൽ റിയാദ്, കബീർ ചേളാരി സൗദി, ഹബീബ് മാട്ടൂൽ ദുബൈ, എൻജിനീയർ അബൂബക്കർ സിദ്ദീഖ്, ഷിഹാബ് വാണിയന്നൂർ നേതൃത്വം നൽകി.
ഭാരവാഹികളായി ഹാരിസ് പുറത്തീൽ (ചെയർ), അൻവർ ബലക്കാട് (ജന. സെക്ര), നവാഫ് ചപ്പാരപ്പടവ് (എക്സിക്യൂട്ടിവ് സെക്ര), ജസാം കണ്ടുങ്ങൽ, അബൂതാഹിർ (ക്ലസ്റ്റർ സെക്ര), ഷഹദ് മൂസ (ഓർഗനൈസിങ്), റഫീഖ് റഹ്മാനി (ഫിനാൻസ്), അബ്ദുൽറഹ്മാൻ, നജീബ് തെക്കെക്കാട് (മീഡിയ), മൂസക്കുട്ടി പാലാണി, നാഫി കുറ്റിച്ചിറ (കലാലയം), അനസ് എടമുട്ടം, നുഫൈജ് പെരിങ്ങത്തൂർ (വിസ്ഡം) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

