യൂത്ത് ഇന്ത്യ നീന്തൽ മത്സരം 29ന്
text_fieldsഹാഷിം, അൻസാർ, അർഷാദ്, സൽമാൻ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ നീന്തൽ മത്സരം സെപ്റ്റംബർ 29ന് നടക്കും. ഉച്ചക്കുശേഷം മൂന്നിന് റൗദ ജംഇയ്യതുൽ ഇസ്ലാഹിൽ മത്സരങ്ങൾ തുടങ്ങുമെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ നിഹാദ് അബ്ദുൽ നാസർ അറിയിച്ചു.
യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ 25 മീറ്റർ ഫ്രീ സ്റ്റൈൽ, റിലേ, വാട്ടർ പോളോ എന്നീ മത്സര ഇനങ്ങൾ ഉണ്ടാകും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സോണൽ ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു.
ക്യാപ്റ്റന്മാർ: അബ്ബാസിയ -ഹാഷിം (66517138), സാൽമിയ -അൻസാർ (99416712), ഫർവാനിയ-അർഷാദ് (50676525), ഫഹാഹീൽ -സൽമാൻ (99498098). നീന്തൽ മത്സരത്തിന് സൗജന്യമായി ക്യാപ്റ്റന്മാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യമുണ്ടാകും.

