യൂത്ത് ഇന്ത്യ നീന്തൽ മത്സരം: അബൂഹലീഫ ഏരിയ ജേതാക്കൾ
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ വിജയിച്ച അബൂഹലീഫ ഏരിയ ടീം
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ അബൂഹലീഫ ഏരിയ വിജയികളായി. സാൽമിയ ഏരിയയാണ് റണ്ണേഴ്സ് അപ്പ്. അൽ ഇസ്ലാഹ് കമ്യൂണിറ്റി സെന്ററിൽ നടന്ന നീന്തൽ മത്സരം കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് സമ്മാനം നൽകി. ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, സാൽമിയ, അബൂഹലീഫ, റിഗയി ഏരിയകളിലെ നൂറോളം നീന്തൽ താരങ്ങൾ പങ്കെടുത്തു.
യുവാക്കൾക്ക് പുറമെ 40 വയസ്സിനു മുകളിലുള്ളവർക്കായി വെറ്ററൻസ് മത്സരവും സംഘടിപ്പിച്ചു. ഗ്രൂപ് മത്സരങ്ങളിൽ 4x25 റിലേ മത്സരത്തിൽ അബൂഹലീഫ, സാൽമിയ ഏരിയകൾ ഒന്നാംസ്ഥാനം പങ്കിട്ടു. അബ്ബാസിയ രണ്ടാംസ്ഥാനം നേടി. വാട്ടർ പോളോ മത്സരത്തിൽ ഫർവാനിയ ഏരിയ ജേതാക്കളായി.
യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ, ജനറൽ സെക്രട്ടറി സിജിൽ ഖാൻ, സ്പോർട്സ് കൺവീനർ നിഹാദ്, സൽമാൻ, ഫഹീം, ജവാദ്, ഹശീബ്, റഫീഖ് ബാബു, അൻവർ ഇസ്മായീൽ, ഷിബിൻ, ഉസാമ എന്നിവർ നേതൃത്വം നൽകി.

