യൂത്ത് ഇന്ത്യ സാൽമിയ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ്
text_fieldsഡോ. അലിഫ് ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ സാൽമിയ ‘പൊരുതുന്ന ജനതക്കൊപ്പം’ എന്ന തലക്കെട്ടിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാൾ ഓഡിറ്റോറിയത്തിൽ പരിപാടി യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് മുനീർ താഹ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഡോ. അലിഫ് ഷുക്കൂർ ഫലസ്തീൻ സമ്പൂർണ ചരിത്രം അവതരിപ്പിച്ചു.
കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്, ഐവ സാൽമിയ ഏരിയ പ്രസിഡന്റ് ഹഫ്സ ഇസ്മാഈൽ, വെൽഫെയർ കുവൈത്ത് എക്സി. അംഗം സഫ്വാൻ നിസ്താർ തുടങ്ങിയവർ പങ്കെടുത്തു. ശഫീഖ് ബാവ ഫലസ്തീൻ ഐക്യദാർഢ്യ കവിതയും, മഹ്റൂഫ് മുഹ്യിദ്ദീൻ സമാപനവും പ്രാർഥനയും നടത്തി. യാസീൻ നിസാർ ഖിറാഅത്ത് നടത്തി.
ജവാദ് അമീർ സ്വാഗതവും ശഫീഖ് ബാവ നന്ദിയും പറഞ്ഞു. മുനീർ, ശഫീഖ്, ജവാദ്, അൻസാർ, ദിൽഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

